ADVERTISEMENT

 

മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ  ഔദ്യോഗികമേഖലയിൽ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥകളെല്ലാം നീങ്ങാനിടയുണ്ട്. ജോലിഭാരം വർധിച്ചാലും ചുമതലകൾ കൂടിയാലും അധികാരപരിധി ഉയർന്നാലും അതെല്ലാം സഹർഷം ഏറ്റെടുക്കുന്നത് നന്നായിരിക്കും. യാതൊരു കാരണവശാലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്ന് ശ്രമിക്കുന്നത് ഗുണകരമല്ല. വ്യാപാര വിപണന വിതരണ മേഖലകളിൽ  സാധ്യതകൾ വിലയിരുത്താതെയും അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം തേടാതെയും പുതിയൊരു കർമമണ്ഡലത്തിൽ ഏർപ്പെടുന്നത് ഉചിതമല്ല.

 

വിദേശയാത്ര വിഫലമാകുവാനാണ് യോഗം കാണുന്നത്.  നിർണായകമായിട്ടുള്ള തീരുമാനങ്ങള്‍ക്ക് വിദഗ്ധമായിട്ടുള്ള നിർദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. അവ്യക്തമായിട്ടുള്ള പണമിടപാടിൽ നിന്നും നിർബന്ധമായിട്ടും പിന്മാറേണ്ടതാണ്. ഈയൊരു വർഷം മൂലം നക്ഷത്രക്കാർ ഉദ്യോഗപരമായും  കുടുംബപരമായും ദേഹപരമായും മാനസികപരമായും  വളരെ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ് . ആത്മസംയമനം പാലിക്കുന്നത് നന്ന് . അനുഭവജ്ഞാനമുള്ളവർ നിർദേശിക്കുന്ന കാര്യങ്ങൾ പരിഗണിക്കുക. തങ്ങളേക്കാൾ  പ്രായം കുറവുള്ളവരാണെങ്കിൽ പോലും ഒരുപക്ഷേ മക്കളാണെങ്കിൽകൂടി പറയുന്ന കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഏതൊരു കാര്യത്തേയും സമീപിക്കേണ്ടതാണ്. 

 

സാമ്പത്തിക ആവശ്യത്തിന് കടം വാങ്ങേണ്ടതായ സാഹചര്യം ഉണ്ടാവാം . ഭൂമി പണയം വയ്ക്കേണ്ടതായ സാഹചര്യവും പ്രതീക്ഷിക്കാം . വസ്തു  വിൽപ്പന സാധ്യത ഇല്ലാത്തതാണ്. വസ്തുതർക്കം പരിഹരിക്കാനായിട്ട് വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം. പലപ്പോഴും  ആശിക്കുന്നതും സ്വീകരിക്കുന്നതുമായിട്ടുള്ള നിർദേശങ്ങളെല്ലാം  സ്വന്തം നിലയിൽ നേട്ടമുണ്ടാവുകയില്ല ,കൂടാതെ മറ്റുള്ളവർക്ക്  ഉപകാരപ്രദമായിത്തീരുവാനും യോഗമുണ്ട്.  

 

ഈശ്വരപ്രാർഥനകളോടു കൂടി വേണ്ടപ്പെട്ടവർ നിര്‍ദേശിക്കുന്ന കാര്യങ്ങളെല്ലാം അനുവർത്തിച്ചുകൊണ്ട് ഏതൊരു കാര്യത്തേയും സമീപിക്കുന്ന പക്ഷം ഉദ്യോഗത്തിലുള്ള അനിഷ്ടാവസ്ഥകൾ പരിഹരിക്കും. വ്യാപാരത്തിൽ മാന്ദ്യം ഉണ്ടാകുമെങ്കിലും നിലനിൽപിനനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാവാം .  കുടുംബതർക്കത്തിൽ നിന്നും പിന്മാറേണ്ടതാണ്. രേഖാപരമായിട്ടുള്ള കാര്യങ്ങളും വസ്ത്രാഭരണങ്ങളും രേഖകളും ഒക്കെ ചിലപ്പോൾ നഷ്ടപ്പെടുവാനുള്ള സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണ്ടതാണ്. 

 

എല്ലാ കാര്യങ്ങളിലും ഇൻഷുറൻസ് പരിരക്ഷകൾ അനുവർത്തിക്കുന്നത് ഈ വർഷം ഏറ്റവും നന്നായിരിക്കും. വാഹനം മാറ്റി വാങ്ങുവാനുള്ള തീരുമാനം തൽക്കാലത്തേക്ക് ഉപേക്ഷിക്കേണ്ടതാണ്. മേലധികാരികൾക്ക് അബദ്ധങ്ങളും അനിഷ്ടങ്ങളും വന്നുചേർന്നാൽ  അതിന്റെ കാര്യകാരണങ്ങളെല്ലാം മനസ്സിലാക്കി കൊടുക്കുക എന്നതല്ലാതെ തിരുത്തുവാൻ ശ്രമിച്ചാൽ ജോലി നഷ്ടപ്പെടുവാനുള്ള സാധ്യത കൂടി കാണുന്നുണ്ട്. കാർഷികമായിട്ടുള്ള മേഖലകളിൽ  അന്തരീക്ഷത്തിലെ വ്യതിയാനങ്ങളെക്കൊണ്ട് നാശനഷ്ടങ്ങൾ സംഭവിക്കുവാനിടയുള്ളതിനാൽ ഒരു പരിധിയിലധികം പണം മുതൽ മുടക്കുന്നത് ഉചിതമല്ല . ഏതു കാര്യത്തിലും  മൂലം നക്ഷത്രക്കാര്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നിർബന്ധമായി പുലർത്തണം. പുണ്യതീർഥ ഉല്ലാസ വിനോദയാത്രകളൊക്കെ ആകാമെങ്കിലും വാഹന ഉപയോഗം നിർബന്ധമായിട്ടും ഒഴിവാക്കേണ്ടതാണ് . ഇവയെല്ലാമാണ്  മൂലം നക്ഷത്രക്കാരുടെ ഈയൊരു വർഷത്തെ അനുഭവയോഗ്യമായിട്ടുള്ള ഫലങ്ങൾ . 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com