ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019ൽ സങ്കീർണമായിട്ടുള്ള ചില വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം. പല കാര്യങ്ങളും അർദ്ധമനസ്സോടു കൂടി ഏറ്റെടുക്കുകയും എന്നാൽ അതെല്ലാം ബുദ്ധിമുട്ട്  ഇല്ലാതെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിത്തീരും. പലപ്പോഴും നിർണായകമായിട്ടുള്ള തീരുമാനങ്ങൾക്ക് വിദഗ്ധമായിട്ടുള്ള നിർദേശം തേടുന്നത് ഗുണകരമാകും .ആരോഗ്യം വളരെ തൃപ്തികരമായിരിക്കും. നിസാര ചികിത്സകളെ കൊണ്ട് രോഗവിമുക്തി വരുന്നതുവഴി അവധി വേണ്ടെന്നുവച്ച് ഉദ്യോഗത്തിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുവാനുള്ള അവസരം ഉണ്ടാവും . തന്മൂലം ഈ വർഷം  സ്ഥാനക്കയറ്റത്തിനു യോഗമുണ്ട്. 

 

വ്യാപാരത്തില്‍ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും. കഴിഞ്ഞ ഒന്നു രണ്ടു വർഷമായുള്ള  സാമ്പത്തിക മാന്ദ്യം ഒഴിഞ്ഞുമാറി സുഹൃത്തുക്കൾ മുഖാന്തരം വന്നു ചേരുന്ന ചില അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിക്കുന്നതുവഴി വ്യാപാരത്തിൽ അഭൂതപൂർവമായ വളർച്ച വന്നുചേരുവാൻ യോഗം കാണുന്നുണ്ട്.  മാതാപിതാക്കളുടെ ആവശ്യങ്ങൾ  നിവർത്തിക്കേണ്ടതായ സാഹചര്യങ്ങളെ കൊണ്ട് ഈ വർഷത്തിന്റെ രണ്ടാമത്തെ പകുതിയിൽ  വിസ്തൃതിയുള്ള ഒരു ഗൃഹം വാടകയ്ക്ക് എടുത്ത് അതിലേക്ക് മാറി താമസിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം . വിദേശത്ത് താമസിക്കുന്നവർക്ക് കുടുംബാംഗങ്ങളെ ജന്മനാട്ടിൽ മാറ്റിപ്പാർപ്പിക്കേണ്ടതായ സാഹചര്യങ്ങള്‍ ഈ വർഷത്തിന്റെ രണ്ടാമത്തെ പകുതിയില്‍ വേണ്ടിവരുവാൻ യോഗമുണ്ട്. 

 

വിദ്യാർഥികൾക്കാണെങ്കില്‍ അനാവശ്യമായിട്ടുള്ള ആശങ്കകളെല്ലാം ഒഴിവാക്കി അധ്യാപകരുടെ നിർദേശം സ്വീകരിച്ച് അവർ നിർദേശിക്കുന്ന പാഠ്യവിഷയത്തിൽ ചേരുവാനുള്ള ചേരുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. വാസ്തവ വിരുദ്ധമായിട്ടുള്ള പല തോന്നലുകളും ബന്ധുമിത്രാദികളെപ്പറ്റി ഉണ്ടാകുമെങ്കിലും സത്യാവസ്ഥകൾ അന്വേഷിച്ചറിഞ്ഞതുവഴി ഈ മിഥ്യാധാരണകളെല്ലാം ഒഴിവാക്കി അവരുമായി ലോഹ്യത്തിൽ വന്നുചേരുവാനുള്ള യോഗം കാണുന്നു . പുണ്യതീർഥയാത്രകൾ മംഗളകരമാക്കി തീർക്കുവാൻ സാധിക്കും. 

 

വിദേശ പര്യടനമോ വിദേശ യാത്രയോ ഗുണകരമായിട്ടുള്ള സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കും. ഒരുപക്ഷേ ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാൻ ഇടവരുമെങ്കിലും മാതാപിതാക്കള്‍ നിർദേശിക്കുന്ന ഈശ്വരപ്രാർഥനകളൊക്കെ നടത്തുന്നത് ഈയൊരു അവസ്ഥയെ അതിജീവിക്കുന്നതിനുള്ള വഴിയൊരുക്കും. പലപ്പോഴും നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളെല്ലാം ശരിയാണെന്നു തോന്നുമെങ്കിലും സത്യാവസ്ഥകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതുവഴി കുടുംബത്തില്‍ ആശ്വാസകരമായിട്ടുള്ള അന്തരീക്ഷത്തിനും വഴിയൊരുക്കും. അതിലുപരി ഭക്തി നിർഭരമായിട്ടുള്ള ചിന്തകളും അനുകൂലമായിട്ടുള്ള സാഹചര്യങ്ങളുമൊക്കെ കുടുംബത്തില്‍ വന്നുചേരുന്നത് ഭാവിയിലേക്ക് ഗുണകരമായിത്തീരും. 

 

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടായിത്തീരും. വിദേശത്ത് വസിക്കുന്ന മക്കളോടൊപ്പം മാസങ്ങളോളം താമസിക്കുവാനുള്ള സാധ്യത കാണുന്നു. പലപ്പോഴും ഭക്ഷ്യവിഷബാധയേൽക്കുവാൻ ഇടയുള്ളതിനാൽ ഭക്ഷണക്രമീകരണങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. മുൻ നിശ്ചയപ്രകാരം   കാര്യങ്ങളെല്ലാം   രേഖപ്പെടുത്തുകയും അതിൽ വ്യവസ്ഥകളോടുകൂടി അനുഭവജ്ഞാനമുള്ള കാര്യങ്ങൾ അനുവർത്തിക്കുകയും ചെയ്യുന്നത് പ്രസ്ഥാനത്തിന് വളരെ നേട്ടമുണ്ടാക്കിത്തീർക്കും. എന്നുമാത്രമല്ല ഈ  അനുഭവജ്ഞാനം എല്ലാ പ്രകാരത്തിലും അനുകൂലമായി തീരുവാനും പൊതുവേ അവിട്ടം നക്ഷത്രക്കാർക്ക് 2019 ല്‍ സാധ്യത കാണുന്നുണ്ട്.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com