ADVERTISEMENT

ഉത്രാടം: വിദേശത്തുള്ളവർക്ക് വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്ന് ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കു വയ്ക്കുവാനും അവസരം വന്നു ചേരും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

തിരുവോണം:പുത്രപൗത്രാദികളോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കും. ദീര്‍ഘവീക്ഷണത്തോടു കൂടി ചെയ്യുന്ന പദ്ധതികളിൽ അനുകൂല വിജയം ൈകവരിക്കും. ആഗ്രഹിക്കുന്ന രീതിയിൽ ഭൂമി വിൽപനയ്ക്കുള്ള അവസരം വന്നു ചേരുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

അവിട്ടം : പഠിച്ച വിഷയത്തോടനുബന്ധമായി ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. തൊഴിൽ മേഖലകളിൽ സാമ്പത്തിക പുരോഗതി കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സമയബന്ധിതമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ചതയം: കുടുംബാംഗങ്ങളൊടൊപ്പം താമസിച്ചു കൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ ക്രമീകരിക്കും. വിദേശത്തുള്ളവർക്ക് നാട്ടിൽ വന്ന് മാതാപിതാക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com