ധനലാഭം, കർമരംഗത്ത് ഉയർച്ച; ജനുവരി അവസാനവാരം ഭാഗ്യം ഇവർക്കൊപ്പം
Mail This Article
മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, സുഹൃദ്സമാഗമം, ആഡംബരകാര്യങ്ങൾക്കായും കുടുംബപരമായ കാര്യങ്ങളിലും ദൂരദേശ വിനോദയാത്രകൾക്കുമായി ധന ചെലവുകൾ ഉണ്ടാകും. വസ്തു, വാഹനം, വീട് എന്നിവയുമായി ബന്ധപ്പെട്ട് നല്ല ഗുണാനുഭവങ്ങൾ ലഭിക്കുന്നതാണ്. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കുന്നതാണ്. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. ബിസിനസ് രംഗത്തും നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ജനസമ്മിതി വർധിച്ചു നിൽക്കും. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. ദമ്പതികൾ അകന്നു കഴിയുവാൻ ഇടയുണ്ട്. പ്രണയിതാക്കൾക്ക് ബന്ധം ഊഷ്മളമായിരിക്കും. ശ്വാസകോശസംബന്ധമായി അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കണം. മാനസിക പ്രയാസങ്ങൾക്കും ഇടയുണ്ട്. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.
-
Also Read
ഈ ദിവസത്തിൽ ജനിച്ചവർ ഭാഗ്യശാലികൾ
ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, തന്റെ പ്രഭാവം വർധിക്കുന്നതിനും ബിസിനസ് രംഗത്ത് ഉയർച്ചകളും ഉണ്ടാകും. ധന ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ദാമ്പത്യ സൗഖ്യം ഉണ്ടാകാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്തി മുന്നോട്ടു പോകാൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. പങ്കാളിയിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങൾ തീരുമാനം ആകാൻ ഇടയുണ്ട്. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കാൻ ഇടയുണ്ട്. സ്വത്ത് സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ ആകുന്നതാണ്. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. തൊണ്ടയിൽ അണുബാധ, ശ്വാസംമുട്ട് പോലെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുണ്ട്. അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനുമാൻ ചാലിസ നിത്യവും ജപിക്കുകയും ചെയ്യുക.
മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ബന്ധുക്കളുമായി യോജിച്ചു പോകാൻ ആകും. കുടുംബത്ത് നല്ല സന്തോഷവും സമാധാനവും ഉണ്ടാകും. കർമരംഗത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അധ്വാന ഭാരം കൂടും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്.യാത്രകൾ വേണ്ടി വന്നേക്കാം. സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ദാമ്പത്യ സൗഖ്യം കുറയാം. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. സർക്കാരിനു പിഴ അടക്കേണ്ടതായി വന്നേക്കാം. അമ്മയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധയുണ്ടാകണം. ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.
കർക്കടകക്കൂർ :പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, നേതൃഗുണം വർധിക്കും. ധനം കടം കൊടുക്കരുത്. കർമരംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ആകും. സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും നല്ല ബന്ധം പുലർത്താൻ ആവും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്തി മുന്നോട്ടു പോകാൻ ആകും. ബിസിനസ് രംഗത്ത് നല്ല നേട്ടങ്ങൾ തന്നെ കൊയ്യാൻ ആകും. കുടുംബത്ത് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. രോഗശമനം ഉണ്ടാകാമെങ്കിലും ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.ഉറ്റവർക്കായി ആശുപത്രിവാസവും വേണ്ടി വന്നേക്കാം. മഹാദേവന് ധാര സമർപ്പിക്കുക.
ചിങ്ങക്കൂർ: മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ഉന്മേഷത്തോടുകൂടി കാര്യങ്ങൾ ചെയ്യാനാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകൾ വീട്ടി തീർക്കാൻ ആകും. പേരും പ്രശസ്തിയും ഉണ്ടാകും. രാഷ്ട്രീയക്കാർക്കും പൊതു പ്രവർത്തകർക്കും ഗുണപ്രദമാണ്. കോടതിവ്യവഹാരങ്ങൾക്ക് വിജയം കാണാൻ ആകും. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ധാരാളം ധന ചെലവുകളും വന്നുചേരാം. ലോണുകൾക്കോ ചിട്ടികൾക്കോ അനുമതി ലഭിക്കുവാൻ ഇടയുണ്ട്. എന്നാൽ ധന ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ദാമ്പത്യ സൗഖ്യം കുറയാം. വിവാഹ കാര്യങ്ങൾക്കും കാലതാമസം നേരിടുന്നതാണ്. അപ്രതീക്ഷിതമായ ധനച്ചെലവുകൾ വന്നു ചേരുന്നതാണ്. ദാനധർമങ്ങൾ ചെയ്യേണ്ടതായി വന്നേക്കാം. ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യത കാണുന്നുണ്ട്.അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഗണപതിക്ക് കറുകമാല സമർപ്പിച്ചു മുന്നോട്ടുപോവുക.
കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, ഭാഗ്യ അനുഭവങ്ങൾ വർധിച്ചു നിൽക്കും. വിവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. കർമരംഗത്ത് താൻ പ്രതീക്ഷിക്കുന്ന രീതിയിൽ തന്നെ മുന്നോട്ടു പോകാൻ ആകും. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഗുണപ്രദമാണ്. കുടുംബത്ത് സമാധാനം ഉണ്ടാകും. വിദ്യാർഥികൾക്ക് ആഗ്രഹിക്കുന്ന രീതിയിൽ തന്നെ പഠനം മുന്നോട്ടു കൊണ്ടു പോകാൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. ശത്രുശല്യം കുറയാം. ആഡംബര കാര്യങ്ങൾക്ക് ധനച്ചെലവുകൾ വന്നു ചേരും. വിവാഹ കാര്യങ്ങൾക്ക് തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്ക് ഊഷ്മളമായ ബന്ധം നിലനിൽക്കും. ആത്മീയ കാര്യങ്ങൾ താൽപര്യം വർധിക്കും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകാം. മാനസിക സംഘർഷം കുറയാം. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരങ്ങൾ ഉണ്ടാകും. ഉദര സംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ഗണപതി ഹോമം എന്നിവ അത്യന്താപേക്ഷിതമാണ്.
തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടും. കർമരംഗത്ത് പുതിയ ആശയങ്ങൾ നടപ്പിലാക്കാനും അതുവഴി കഠിനപ്രയത്നത്താൽ അംഗീകാരം ലഭിക്കുന്നതിനും ഇടയാകും. തന്റെ പ്രവർത്തനങ്ങൾ യഥാസമയം ചെയ്തു തീർക്കാനും മറ്റുള്ളവരുടെ പ്രീതി പിടിച്ചു പറ്റാനും ഇടയുണ്ട്. ധന വർധനവിനുള്ള ശ്രമം തുടരും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂ കളിലും വിജയിക്കാനാകും. വസ്തു സംബന്ധമായ കാര്യങ്ങൾക്ക് ഗുണപ്രദമാണ്. സർക്കാർ ജോലിയിൽ ഉള്ളവർക്ക് നല്ല ഗുണാനുഭവങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. സഹോദരങ്ങളും സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടുപോകാൻ ആകും. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. മഹാദേവന് ധാര, മഹാവിഷ്ണുവിന് തൃക്കൈവെണ്ണ എന്നിവ സമർപ്പിക്കുക.
വൃശ്ചികക്കൂർ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് മേലധികാരിയുടെ പ്രീതി ലഭിക്കുന്നതാണ്. ആശയവിനിമയശേഷി വർധിക്കും. കർമരംഗത്ത് പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ ആകും. സഹോദരങ്ങളുമായും അയൽവക്കക്കാരുമായും നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകും. കേസുകളോ കോടതി വ്യവഹാരങ്ങളോ വന്നു പെടാതിരിക്കാൻ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ഗുണനിലവാരം ഉണ്ടാകും. ദാനധർമങ്ങൾ ചെയ്യുവാൻ ഇടയാകും. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. എല്ലാ ധന ഇടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, ഹനുമാൻ ചാലിസ നിത്യവും ജപിക്കുന്നതും ഉത്തമമാണ്.
ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, വാക്കുകൾക്ക് മൂർച്ച കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ധനനിക്ഷേപങ്ങൾ ഉണ്ടാകാമെങ്കിലും ധന ഇടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ധന ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്.കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. എല്ലാകാര്യത്തിലും ഒരു അലസത പ്രകടിപ്പിക്കും. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. പിതൃസ്വത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വിവാഹാലോചനകൾ വന്നുചേരാമെങ്കിലും ഗൃഹനിലകൾ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കണം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു മെല്ലെ പോക്ക് അനുഭവപ്പെടുന്നതാണ്. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാനിടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കണ്ണ്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനും തൈറോയ്ഡ് പോലുള്ള രോഗങ്ങൾ അലട്ടാനും ഇടയുണ്ട്. മഹാദേവനു ധാര, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.
മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. നേതൃഗുണം വർധിക്കാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നും ധന നേട്ടം ഉണ്ടാകും. കർമരംഗത്ത് ഉത്തരവാദിത്വം കൂടും. മാനസിക സംഘർഷം വർധിക്കും. ശത്രുതകൾ വന്നു പെടാതിരിക്കാൻ ശ്രദ്ധിക്കണം. ക്ഷമ ശീലമാക്കുക. പങ്കാളിത്ത ബിസിനസിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകണം. പുതിയ ബിസിനസുകളിൽ താല്‍പര്യം വർധിക്കും. ദൈവാധീനം ഉള്ളതിനാൽ കാര്യങ്ങൾ ഭേദപ്പെടും. കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. നേത്രസംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. മഹാദേവന് കൂവളത്തില കൊണ്ട് അർച്ചന, വെള്ളിയാഴ്ച ദിവസം ദേവിക്ക് ചുവന്ന ഹാരം, ഓം നമശിവായ നിത്യവും 108 തവണ കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
കുംഭക്കൂർ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, എല്ലാകാര്യത്തിലും ഒരു മടി അനുഭവപ്പെടുന്നതാണ്. ശാന്തിയും സമാധാനവും ഉണ്ടാകും. കർമരംഗത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ ധന ചെലവുകൾ വന്നുചേരാം. ദാമ്പത്യസൗഖ്യം കുറയാം.വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. പങ്കാളിത്ത ബിസിനസിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. സർക്കാരിന് പിഴ അടക്കേണ്ടതായി വരാം. പണം കടം കൊടുക്കരുത്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും. അച്ഛനമ്മമാരും ആയി നല്ല ബന്ധം പുലർത്തി മുന്നോട്ടുപോകാൻ ആകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. കണ്ണ്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ, കാൽപാദങ്ങൾക്ക് വേദന എന്നിവ അനുഭവപ്പെടാനും ഇടയുണ്ട്. അയ്യപ്പസ്വാമിക്ക് എള്ളു പായസം, ഓം നമശിവായ 108 തവണ നിത്യവും ജപിക്കുക.
മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, എല്ലാ കാര്യങ്ങളിലും ശോഭിക്കാൻ ആകും. താൻ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു കിട്ടുന്നതാണ്. ധനമിടപാടുകളിൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. കർമരംഗത്ത് ഉത്തരവാദിത്വം കൂടും. സ്ഥാനക്കയറ്റം, മേലധികാരിയുടെ അംഗീകാരം എന്നിവ ലഭിക്കുന്നതാണ്. യഥാസമയം പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ആകും. നേതൃഗുണം വർധിക്കും. ശത്രുക്കളെ ജയിക്കുന്നതിനും കേസുകളിൽ നിന്നെല്ലാം ഒരു മോചനം എന്നിവ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. അമ്മയിൽ നിന്നും അമ്മയുടെ ബന്ധുക്കളിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് ഇടയാകും. അയ്യപ്പ സ്വാമിക്ക് നീരാഞ്ജനം, ഗണപതിക്ക് കറുകമാല സമർപ്പിച്ചും വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
Phone :8281560180