ADVERTISEMENT

പ്രവാസത്തിനു തുടക്കം കുറിക്കുന്നവരെ ബോധവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ക്ക് കേരളത്തില്‍ എത്രത്തോളം മുന്നോട്ടു പോകാനാവും?  തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ച് വിദേശത്തേക്കു പോയി പ്രശ്‌നത്തിലാകുന്നവര്‍ നിരവധിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.  കൃത്യമായ വരുമാനം നേടാനാവാതെ പ്രവാസികളായി തുടരുന്നത് വ്യക്തികള്‍ക്കും സമൂഹത്തിനും പൊതുവേ മികച്ചതല്ലെന്ന കാഴ്ചപ്പാടു കൂടി ഇത്തരമൊരു പ്രഖ്യാപനത്തിനു വഴിയൊരുക്കിയിരിക്കാം. വിദേശത്ത് പഠനത്തിനും തൊഴിലിനും സഹായിക്കുന്ന മികച്ച സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു എങ്കിലും ഇതിനിടെ ചിലര്‍ നടത്തുന്ന തെറ്റായ രീതിയിലെ പ്രവര്‍ത്തനങ്ങള്‍ വന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൃത്യമായ ബോധവല്‍ക്കരണമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. ഒട്ടും പ്രായോഗികമല്ലാത്ത രീതിയില്‍ വാദ്ഗാനങ്ങള്‍ നല്‍കിയാണ് ചിലര്‍ വിദ്യാര്‍ത്ഥികളേയും മറ്റും വിദേശത്തേക്ക് അയക്കുന്നത്.  വിദേശത്ത് മികച്ച വരുമാനം നേടാനാവുന്ന രീതിയിലെ പരിശീലനവും സോഫ്റ്റ് സ്‌കില്‍ വികസനവും നല്‍കുകയാണ് ഇവിടെ അനുകരണീയമായ രീതി.  ഇതിനായുള്ള സാമ്പത്തിക വകയിരുത്തല്‍ ഉണ്ടാകുമോ എന്നതാണ് ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഉയര്‍ന്നു വരുന്ന ചോദ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com