പ്രവാസി വനിതകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എത്തി

Mail This Article
കൊച്ചി∙ പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു.
ബാങ്കിന്‍റെ മുന്‍നിര എന്‍ആര്‍ഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാങ്കിങ് അനുഭവം നല്‍കുന്നതിന് സവിശേഷതകളും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തി. ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഓട്ടോ സ്വീപ്പ് സൗകര്യം ഉയര്‍ന്ന പലിശ നേടാന്‍ സഹായിക്കുന്നു.

ആനുകൂല്യങ്ങളേറെ
ഹോം ലോണുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍, കുറഞ്ഞ പ്രോസസിങ് ചാര്‍ജുകള്‍ക്കൊപ്പം വാഹന വായ്പകള്‍ എന്നിവയും നല്‍കുന്നു. ലോക്കര്‍ വാടകയില്‍ 100 ശതമാനം ഇളവ്, എയര്‍പോര്‍ട്ടുകളില്‍ സൗജന്യ ആഭ്യന്തര, രാജ്യാന്തര ലോഞ്ച് ആക്സസ് ഉള്ള ഡെബിറ്റ് കാര്‍ഡ്, കൂടാതെ സൗജന്യ വ്യക്തിഗത, എയര്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, സേവിങ്സ് അക്കൗണ്ടുകളില്‍ എന്‍ആര്‍ഐകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് പറഞ്ഞു.