ADVERTISEMENT

ബഹിരാകാശത്ത് ആദ്യമായി കാലുകുത്തിയ ലെയ്ക എന്ന നായയെ പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടോ ? പാഠപുസ്തകങ്ങളിൽ ലെയ്ക സ്ഥാനം പിടിച്ചിട്ടുണ്ട്. റഷ്യയിലെ തെരുവുകളിൽ ജനിച്ചു വളർന്ന നായയുടെ ജീവിതം ചരിത്രമായതും ലെയ്ക വാർത്തകളിൽ നിറഞ്ഞതും ബഹിരാകാശ യാത്രക്കായി അവളെ കൂടെ ടീമിൽ ചേർത്തതോടെയാണ്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ ജീവൻ ആണ് ലെയ്‌ക്ക. 

ബഹിരാകാശ പരീക്ഷണങ്ങളിൽ റഷ്യക്ക് മുൻ‌തൂക്കം നൽകുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി തന്റെ ജീവൻ തന്നെ ത്യജിക്കേണ്ടി വന്നവളാണ് ലെയ്ക. സ്പുട്നിക് 2 എന്ന ലോകത്തിലെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം രൂപകല്പന പൂർത്തിയാക്കി ബഹിരാകാശ യാത്രയ്ക്കായി ഒരുങ്ങിയപ്പോൾ അതിൽ സഞ്ചരിക്കാനായി, മടക്കമില്ലാത്ത ഒരു യാത്രയ്ക്ക് വേണ്ടി ലെയ്ക്കയെ തെരെഞ്ഞെടുത്തു.

സ്പുട്നിക് 2 യാത്ര ആരംഭിക്കുമ്പോൾ ശാന്തയായി, മടക്കമില്ലാത്ത യാത്രയ്ക്കായി തയ്യാറെടുത്ത ലെയ്ക്കയുടെ ചിത്രം മൃഗസ്നേഹികളിൽ ഇന്നും നൊമ്പരമുണർത്തുന്നു. 1957 ൽ ബഹിരാകാശത്തെപ്പറ്റി അറിയുന്നതിനായുള്ള  പര്യവേഷണങ്ങളിലും ഗവേഷണങ്ങളിലും വൻ ശക്തിയായി റഷ്യ വളർന്നു കൊണ്ടിരിക്കുന്ന കാലത്താണ് ലെയ്‌ക്ക ബഹിരാകാശ യാത്ര നടത്തിയത്. 

ബഹിരാകാശത്തേക്ക് ജീവനെ എത്തിക്കാനുള്ള പരീക്ഷണങ്ങൾ വിജയത്തിലേക്ക് എത്തിയപ്പോൾ അതിനുവേണ്ടി റഷ്യ കണ്ടെത്തിയത് മോസ്കോയിലെ തെരുവുകളിൽ അലഞ്ഞു നടന്ന ലെയ്ക്കയെയായിരുന്നു.   ഭൂമിയിലേക്ക് ഒരു തിരിച്ചു വരവില്ലാത്ത, വലിയൊരു പരീക്ഷണത്തിന്റെ ഭാഗമായി നിഷ്കളങ്കമായ നോട്ടത്തോടെ ലെയ്ക ഒരു പരീക്ഷണ വസ്തുവായി ഇരുന്നു കൊടുത്തു

അങ്ങനെ 1957 നവംബർ 3 ന്‌ സ്പുട്നിക് 2 ൽ ലെയ്ക ശൂന്യാകാശത്തേക്ക് കുതിച്ചു. ഉപഗ്രഹം ഭ്രമണ പഥത്തിൽ എത്തുന്നതുവരെ ലെയ്ക്കയുടെ ശരീരത്തിൽ ഘടിപ്പിച്ച ഇലെക്ട്രോഡുകൾ അവളുടെ ഹൃദയമിടിപ്പ് ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു .പക്ഷെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഭൂമിയുമായുള്ള ലെയ്ക്കയുടെ ബന്ധം മുറിഞ്ഞു. അതിനു ശേഷം ലെയ്കയ്ക്ക് എന്തു സംഭിച്ചുവെന്ന് ആർക്കുമറിയില്ല. സ്വാഭാവികമായും അവൾ മരിച്ചിരിക്കാം.

എന്നാൽ ബഹിരാകാശത്ത് എത്തിയ മാത്രയിൽ ലെയ്ക ഭയന്നിരിക്കാം. അന്തരീക്ഷം എന്തെന്ന് പോലും നിർണയിക്കാനാവാത്ത ആ അവസ്ഥയിൽ അധിക നേരം താണ്ടിയിരിക്കുകയുമില്ല. അതിനാൽ തന്നെ  ആ യാത്രയിൽ ലെയ്ക്കക്ക് അനുഭവിക്കേണ്ടി വന്ന മാനസികമായ പ്രയാസങ്ങളും ഭയങ്ങളും ഇന്നും മൃഗസ്നേഹികൾ ചർച്ചയാകുന്നു.

 English Summary : Story of Laika the space dog and Soviet hero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com