ADVERTISEMENT

സെപ്റ്റംബർ ആറിനു പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിന്റെ നൊബേൽ പുരസ്കാരം ലഭിച്ചവരിൽ ഒരാൾ അമേരിക്കയിൽ നിന്നുള്ള ഗവേഷകയായ ആൻഡ്രിയ ഗെസാണ്.  നമ്മുടെ ഭൂമി ഉൾപ്പെടുന്ന ഗാലക്സിയായ ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു അജ്ഞാത വസ്തുവിനെ കണ്ടെത്തിനായിരുന്നു ആൻഡ്രിയയ്ക്കും കൂട്ടാളി റെനാർഡ് ഗേസലിനും പുരസ്കാരം  ലഭിച്ചത്. ആ അ‍ജ്ഞാത വസ്തു മറ്റൊന്നുമായിരുന്നില്ല. ഒരു ബ്ലാക്ക്ഹോൾ അഥവാ തമോഗർത്തം. 

∙സജിറ്റേറിയസ് എ 

ആകാശഗംഗയെന്ന മറ്റൊരു പേരിലും അറിയപ്പെടുന്ന ക്ഷീരപഥം ഒട്ടേറെ നക്ഷത്രങ്ങളുടെ കൂട്ടമാണ്. പതിനായിരം കോടി നക്ഷത്രങ്ങൾ ഇതിലുണ്ട്. ഇവയിൽ ഒരു നക്ഷത്രം മാത്രമാണു സൂര്യനെന്ന് അറിയമ്പോഴാണ് ക്ഷീരപഥത്തിന്റെ വലുപ്പം നമുക്ക് മനസ്സിലാവുക. 

1931ൽ പ്രശസ്ത ശാസ്ത്രജ്ഞനായ കാൾ ജാൻസ്കി, ക്ഷീരപഥത്തിന്റെ കേന്ദ്രസ്ഥാനത്തു നിന്നും ഒരു സിഗ്നൽ വരുന്നതായി മനസ്സിലാക്കി. സംഭവം എന്താണെന്നോ കേന്ദ്രസ്ഥാനത്ത് ഏതു വസ്തുവാണുള്ളതെന്നോ ജാൻസ്കിക്കു മനസ്സിലായില്ല.  1982ൽ ശാസ്ത്രജ്ഞൻ റോബർട് ബ്രൗൺ ഈ മേഖലയെ സജിറ്റേറിയസ് എ എന്നു പേരിട്ടു വിളിക്കാൻ തുടങ്ങി. ഇരുന്നൂറോളം നക്ഷത്രങ്ങൾ ഈ വസ്തുവിനെ വലംവയ്ക്കുന്നുണ്ടെന്നും ബ്രൗൺ കണ്ടെത്തി. 43 ലക്ഷം സൂര്യൻമാരുടെ പിണ്ഡവും ഈ മേഖലയിലുണ്ടെന്നു കണ്ടെത്തിയതോടെ സജിറ്റേറിയസ് എ ശാസ്ത്രജ്ഞൻമാർക്കിടയിലൊരു ചർച്ചാവിഷയമായി മാറി. 

തുടർന്നാണ് ആൻഡ്രിയയും റെനാർഡും ഗവേഷണത്തിൽ ഏർപ്പെട്ടത്. ഈ ഭാഗം ഒരു ബ്ലാക്ക്ഹോൾ ആണോയെന്ന സംശയം ഇവർ ഉന്നയിച്ചു. ഒടുവിൽ ജൂലൈ 2018ൽ അജ്ഞാത മേഖലയായ സജിറ്റേറിയസ് എ ഒരു ബ്ലാക്ക്ഹോൾ തന്നെയാണെന്നു തെളിഞ്ഞു. ഇതു മാത്രമല്ല, ലോകത്തുള്ള പല ഗാലക്സികളുടെയും നടുക്ക് ഭയങ്കര ഗുരുത്വബലമുള്ള ബ്ലാക്ക് ഹോളുകളാണെന്നും പിന്നീടു തെളിഞ്ഞു. 

∙എന്താണ് ഈ ബ്ലാക്ക്ഹോൾ?

ബ്ലാക്ക് ഹോളുകൾ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ സംഭവമാണ്. നക്ഷത്രങ്ങൾ കുറേക്കാലം കഴിഞ്ഞ് ഉള്ളിലുള്ള ഇന്ധനമെല്ലാം കത്തിത്തീരുമ്പോഴാണ് ബ്ലാക്ക് ഹോളുകളായി മാറുന്നത്ത്.  ഭയങ്കര പിണ്ഡം (mass) ഉള്ളവയാണ് ഇവ. പിണ്ഡം വളരെ കൂടിയവയെ സൂപ്പർ മാസീവ് ബ്ലാക്ക് ഹോളെന്നും സാധാരണ പിണ്ഡമുള്ളവയെ സ്റ്റെല്ലാർ ബ്ലാക്ക്ഹോളെന്നുമാണ് വിളിക്കുന്നത്. സജിറ്റേറിയസ് എ സൂപ്പർമാസീവ് ബ്ലാക്ക്ഹോളാണ്. ഭൂമിയിൽ എന്തെങ്കിലുമൊക്കെ വലിച്ചെറിഞ്ഞാല്‍ തിരികെ താഴെ വരുന്നത് ഗുരുത്വബലം അഥവാ ഗ്രാവിറ്റി മൂലമാണെന്ന് അറിയാമല്ലോ. ഇതേ ഗുരുത്വബലം തമോഗർത്തത്തിൽ വളരെ കൂടുതലാണ്. സിഗ്നസ് എക്സ് 1,എം87,സെന്റാറസ് എ തുടങ്ങിയവയും നമുക്ക് അറിയാവുന്ന ബ്ലാക്ക്ഹോളുകളാണ്. 

നമ്മൾ സമയമെന്നു പറയുന്നത് പ്രപഞ്ചത്തിലെ ഒരു അളവാണെന്നറിയാമല്ലോ, ബ്ലാക്ക് ഹോളിലേക്ക് അടുക്കുന്തോറും സമയം നീങ്ങുന്ന തോത് വളരെ കൂടുതലായിരിക്കും. ബ്ലാക്ക് ഹോളിനടുത്തേക്ക് എത്തുന്ന വസ്തുക്കൾ അതിനുള്ളിലേക്കു പിടിച്ചെടുക്കപ്പെടും. ചില ബ്ലാക്ക്ഹോളുകൾ ചുറ്റുമുള്ള വസ്തുക്കളെ വളരെ അക്രമണാത്മകമായ രീതിയിൽ വിഴുങ്ങാറുണ്ട്. 

ഏതായാലും സജിറ്റേറിയസ് എ എന്നു പറയുന്ന ഈ തമോഗർത്തം അത്ര പ്രശ്നക്കാരനൊന്നുമല്ലെന്നാണു ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായം. വളരെ ശാന്തമായി നിൽക്കുന്ന ആളാണ്. ഇടയ്ക്കിടെ ഏതെങ്കിലും വലിയ ഛിന്നഗ്രഹങ്ങൾ ഈ മേഖലയിലേക്ക് എത്തുകയും ഇതിലേക്കു വീഴുകയും ചെയ്യും.  അപ്പോൾ വലിയ പ്രകാശം ഇവിടെ നിന്നുണ്ടാകും. 

English Summary : Supermassive Black Hole Sagittarius A

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com