വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ നോക്കാൻ കണ്ണിമചിമ്മാതെ കൺട്രോൾ റൂം

Mail This Article
ആലപ്പുഴ ∙ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ കൺട്രോൾ റൂമിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരെ മൂന്നു ദിവസത്തിൽ ഒരിക്കൽ കൺട്രോൾറൂമിലുള്ള സ്കൂൾ ഓഫ് നഴ്സിങ് വിദ്യാർഥികൾ വിളിച്ചു വിവരങ്ങൾ അറിയുന്നുണ്ട്.ഒരാൾ നിരീക്ഷണത്തിലാകുന്നതു മുതൽ 14 ദിവസം തുടർച്ചയായി ഓട്ടമേറ്റഡ് ഐവിആർ സംവിധാനം മുഖേന ഫോണിലൂടെ ബന്ധപ്പെടും. 0484 7136828 എന്ന നമ്പറിൽ നിന്നാണു കോളുകൾ. ഏതെങ്കിലും സാഹചര്യത്തിൽ കോൾ അറ്റൻഡ് ചെയ്യുവാൻ സാധിച്ചില്ലെങ്കിൽ അതേ നമ്പറിലേക്കു തിരിച്ചു വിളിച്ചും നിരീക്ഷണത്തിലുള്ളവർക്കു മറുപടി രേഖപ്പെടുത്താം.ഐവിആർ സംവിധാനത്തിലൂടെ ആവശ്യപ്പെടുന്ന ചോദ്യങ്ങൾ (മറുപടിയായി നിർദേശിച്ചിട്ടുള്ള നമ്പരിൽ അമർത്തിയാൽ മതി
ചെറിയ തോതിൽ മാത്രം പനി, ജലദോഷം, തൊണ്ടവേദന, ചുമ, ഇവയിലേതെങ്കിലുമൊന്നോ ഒന്നിൽ കൂടുതലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒന്ന് അമർത്തുക.ശക്തമായ പനി, ശരീരം വേദന, ചുമ, എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ രണ്ടു അമർത്തുക.മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കൊപ്പമോ അല്ലാതെയോ ശ്വാസതടസ്സം, ചുമച്ചു തുപ്പുന്ന രക്തത്തിന്റെ അംശം, നെഞ്ചുവേദന എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ മൂന്ന് അമർത്തുക.അല്ലാതെ എന്തെങ്കിലും അസുഖം ലക്ഷണം ഉള്ളവർ നാല് അമർത്തുക ഒരു ലക്ഷണവും ഇല്ലെങ്കിൽ അഞ്ചു അമർത്തുക.