മങ്കുഴി പാലവും റോഡുകളും നാടിന് സമർപ്പിച്ചു

Mail This Article
മാവേലിക്കര ∙ തെക്കേക്കര പഞ്ചായത്തിലെ പുനർ നിർമിച്ച മങ്കുഴി പാലം ഉൾപ്പെടെ നിയോജക മണ്ഡലത്തിലെ 3 പദ്ധതികളുടെ സമർപ്പണം നടന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എസ്.അരുൺ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 18 കോടി രൂപ ചെലവഴിച്ചു നവീകരിച്ച പുതിയകാവ്–കറ്റാനം, നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 6 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച ളാഹ- ചുനക്കര റോഡുകളുടെ സമർപ്പണവും ആണു പാലത്തിന്റെ ഉദ്ഘാടനത്തിനൊപ്പം നടന്നത്.
കൊടിക്കുന്നിൽ സുരേഷ് എംപി, നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽ കുമാർ, മുൻ എംഎൽഎ ആർ.രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജി.ആതിര, മഞ്ജുളാദേവി, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, പി അജിത്, വി.രാധാകൃഷ്ണൻ, ജയശ്രീ ശിവരാമൻ, ആർ.ശ്രീനാഥ്, ആർ അജയൻ, ഗിരിജ രാമചന്ദ്രൻ, ജി.ഹരിശങ്കർ, കെ.മധുസൂദനൻ, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ദീപ്തി ഭാനു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആർ.അനിൽ കുമാർ, ജി.അജയകുമാർ, ടി.വിശ്വനാഥൻ, എം.കെ.സുധീർ, ജി.രാമദാസ്, ജിജി ജോർജ്, അഭിലാഷ് വിജയൻ, ജേക്കബ് ഉമ്മൻ, കെ.രാധാകൃഷ്ണ കുറുപ്പ്, എൻ.കെ.ദാസ്, ഷാജൻ കൊട്ടാരത്തിൽ, പ്രഫ.ടി.എം.സുകുമാര ബാബു, വി.രാധാകൃഷ്ണൻ, ജോൺ വർഗീസ്, സലീന വിനോദ്, ജി.വിജയകുമാർ, ആർ.ജയരാജൻ, ബിന്ദു ചന്ദ്രഭാനു, ഡി.ശ്രീലേഖ, ഗീത മുരളി, ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, കെ.റെജി, എൻ.ആർ.ഗോപകുമാർ, രമണി ഉണ്ണിക്കൃഷ്ണൻ, ശ്രീകല വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.