തലവടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

Mail This Article
എടത്വ ∙ തലവടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷാഹി കബീർ നിർവഹിച്ചു. പ്രധാന വേദിയായ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ, ഉപജില്ലാ ഓഫിസർ കെ. സന്തോഷ്, തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു,
പഞ്ചായത്തംഗങ്ങളായ ജയിൻ മാത്യു, പി.സി. ജോസഫ്, ജനറൽ കൺവീനർ മാത്യുക്കുട്ടി വർഗീസ്, ആർഡിഡി: വി.കെ അശോക് കുമാർ, ബിപിസി: ജി.ഗോപലാൽ, ജോയിന്റ് കൺവീനർ ടോം ജെ. കൂട്ടക്കര, എച്ച്എം ഫോറം കൺവീനർ എം.സിനി, ധന്യാ വിക്രമൻ, ഷാജി ജോസഫ്, അലക്സ് കെ തോമസ്, റയാൻ റോണി എന്നിവർ പ്രസംഗിച്ചു.
മത്സരങ്ങൾ 17 ന് സമാപിക്കും. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽപിഎസ്, സെന്റ് അലോഷ്യസ് എൽപിഎസ് എന്നിവിടങ്ങളിൽ തയാറാക്കിയിട്ടുള്ള വേദികളിലാണ് മത്സരം നടക്കുന്നത്. എടത്വ, തകഴി, മുട്ടാർ, തലവടി തുടങ്ങിയ പഞ്ചായത്തുകളിലെ 41 സ്കൂളുകളിൽ നിന്നുള്ള രണ്ടായിരത്തോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
17 ന് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷത വഹിക്കും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ സമ്മാന വിതരണം നടത്തും.