ADVERTISEMENT

ഹരിപ്പാട് ∙ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ദർശനം നടത്തി. രാവിലെ 10 മണിയോടെ ദേവസ്വം ഗെസ്റ്റ് ഹൗസിലെത്തി. പിന്നീട് ക്ഷേത്ര ദർശനത്തിന് പുറപ്പെട്ടു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടയിൽ തൊഴുത് വഴിപാടുകൾ സമർപ്പിച്ച്  പ്രാർഥിച്ചു. തുടർന്ന് പുറത്തിറങ്ങി ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് സർപ്പയക്ഷി, നാഗചാമുണ്ഡി എന്നീ നടകളിലും തൊഴുതു. ഇല്ലത്തെ നിലവറയിൽ എത്തി തൊഴുതു. 

മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിൽ നിന്ന് അനുഗ്രഹവും വാങ്ങിയാണ്  കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് മടങ്ങിയത്. ഗെസ്റ്റ് ഹൗസിലെത്തിയ ശേഷം പതിന്നൊരയോടെ വള്ളിക്കാവിലെ മാതാഅമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

English Summary:

Union Minister Gajendra Singh Shekhawat recently visited the revered Mannarasala Nagaraja Temple, a prominent Hindu temple in Kerala dedicated to serpent worship. He offered prayers and performed rituals, seeking blessings from the serpent deities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com