അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവക്കൊടിയേറ്റ് ഇന്ന്

Mail This Article
അമ്പലപ്പുഴ ∙ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പത്തു നാൾ തുടരുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും. 25ന് ആറാട്ടോടു കൂടി സമാപിക്കും.24ന് നാടകശാല സദ്യ നടക്കും. ഇന്ന് രാവിലെ 10.38നും 11.26നും മധ്യേ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, പുതുമന മധുസൂദനൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികരായി കൊടിയേറ്റും.കൊടിയേറ്റിന് ശേഷം ചെമ്പകശേരി തച്ചൻ വെട്ടിയതിനകം കേശവനാചാരി നാളികേരം ഉടച്ച് രാശി നോക്കും. ഒന്നിന് കൊടിയേറ്റ് സദ്യയും ഉണ്ടാകും.
രണ്ടാം ഉത്സവം മുതൽ ഒൻപതാം ഉത്സവം വരെ വൈകിട്ട് 5ന് കുളത്തിൽ വേലയും രാത്രി 8ന് തിരുമുൻപിൽ വേലയും നടക്കും.17ന് രാത്രി 10ന് അമ്പലപ്പുഴ കരക്കാരുടെ ഗണപതിക്കോലം എഴുന്നള്ളത്തും പടയണിയും ഉണ്ടാകും.18ന് 9.30ന് കുചേലവൃത്തം കഥകളി.11ന് കരൂർ കരക്കാരുടെ ഇരട്ട ഗരുഡനും പടയണിയും .19ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം.8.30ന് നളചരിതം ഒന്നാം ദിവസം കഥകളി.10ന് ആമയിട കരക്കാരുടെ പടയണി.20ന് രാത്രി 9.30ന് കംസവധം കഥകളി.21ന് രാത്രി 9.30ന് പൂതനാമോക്ഷം,ബാണയുദ്ധം കഥകളി.
ഏഴാം ഉത്സവമായ 22ന് വൈകിട്ട് 5ന് തകഴി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് കുടവരവിന് പുതുപ്പുരപ്പടിയിൽ സ്വീകരണം.9.30ന് സന്താന ഗോപാലം കഥകളി.23ന് ആമയിട ആഞ്ഞിലിക്കാവ് ക്ഷേത്ര സന്നിധിയിൽ നിന്നുള്ള കുട്ടവരവിന് കിഴക്കേനടയിൽ സ്വീകരണം.6.30ന് നാടകശാല സദ്യയ്ക്ക് കറിക്ക് വെട്ട്.ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്യും.9.30ന് കിരാതം കഥകളി.
ഒൻപതാം ഉത്സവമായ 24ന് 12ന് ആനയൂട്ട്. തുടർന്ന് പ്രസിദ്ധമായ നാടകശാല സദ്യ.5ന് അമ്പനാട്ട് പണിക്കന്റെ വരവ്.12ന് പള്ളിവേട്ട. ആറാട്ട് ദിവസമായ 25ന് രാവിലെ 8ന് ഗോപൂജ.10ന് നവരാക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആറാട്ട് ചട്ടത്തിൽ ചാർത്താനുള്ള മാലയും ഉടയാടയും എത്തിക്കും.
11.30ന് ആനയൂട്ട്.3.20ന് പള്ളിവാൾ വരവ്.4ന് തൃച്ചന്ദനം വരവ്.4.15ന് അഷ്ടപദി കച്ചേരി.5ന് ആറാട്ട് പുറപ്പാട്.7ന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്ര കുളത്തിൽ ആറാട്ട്.8.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.വെളിയിൽകാവ് ക്ഷേത്രം , കച്ചേരിമുക്ക്, കുടുംബി സേവ സംഘം കരയോഗം, മൂടാമ്പാടി ജംക്‌ഷൻ,റെയിൽവേ സ്റ്റേഷൻ ജംക്‌ഷൻ,1632 എൻഎസ്എസ് കരയോഗം,പുത്തൻകുളം കര എന്നിവിടങ്ങളിൽ സ്വീകരണം തുടർന്ന് ആറാട്ട് അകത്തെഴുന്നള്ളിക്കും.
ദീപാരാധന, അത്താഴ പൂജ, ശ്രീബലി എന്നിവയോടെ ഉത്സവം സമാപിക്കും.ആചാരപരമായ ചടങ്ങുകളോടെ പുറക്കാട് അഴിക്കകത്ത് കുടുംബത്തിൽ നിന്ന് കൊടിക്കയർ ഘോഷയാത്രയായി എത്തിച്ചു.കുടുംബ പ്രതിനിധി ശ്രീകുമാർ മോഹന്റെ നേതൃത്വത്തിൽ അത്താഴ പൂജയ്ക്ക് മുൻപ് ക്ഷേത്രത്തിൽ സമർപ്പിച്ചു.