ADVERTISEMENT

കൊച്ചി∙ വാഹനങ്ങൾക്കു രൂപമാറ്റം വരുത്തിയാൽ വാഹനമുടമയ്ക്കോ നിർമാതാക്കൾക്കോ ആണു ബാധ്യതയെന്നും ഇതിനുള്ള സാമഗ്രികൾ വിൽക്കുന്ന കട ഉടമയ്ക്ക് അല്ലെന്നും ഹൈക്കോടതി. സൺ ഫിലിം ഉൾപ്പെടെ വാഹന സാമഗ്രികൾ  വിൽക്കുന്ന ഷോപ്പ് ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സത്താർ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവൽ ഇക്കാര്യം വ്യക്തമാക്കിയത്.സൺ ഫിലിം ഉൾപ്പെടെ സാമഗ്രികൾ വിൽക്കുന്നതു വാഹനങ്ങളുടെ രൂപമാറ്റം പാടില്ലെന്ന ചട്ട വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ച് ആർടി ഓഫിസിൽ നിന്നു നോട്ടിസ് കിട്ടിയ സാഹചര്യത്തിലാണ് ഇവർ കോടതിയിലെത്തിയത്. 

ആർടി ഓഫിസിൽ നിന്നുള്ള നോട്ടിസ് അധികാരപരിധി മറികടന്നാണന്നു കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഓഗസ്റ്റ് 12ലെ നോട്ടിസിൽ തുടർ നടപടി സ്റ്റേ ചെയ്തു. എതിർകക്ഷികൾക്കു കോടതി നോട്ടിസ് നൽകിയിട്ടുമുണ്ട്.ഷോപ്പുകളുടെ റജിസ്ട്രേഷൻ റദ്ദാകുമെന്നാണു ഹർജിക്കാരുടെ ആശങ്ക. വാഹനങ്ങളുടെ സ്പെയർപാർട്സും വാഹനം മോടി പിടിപ്പിക്കാനുള്ള സാധനങ്ങളും  വിൽക്കുന്നതു നിയമവിരുദ്ധമല്ലെന്നു ഹർജിക്കാർ വാദിച്ചു. അനുവദനീയമല്ലാത്തത് എന്തെങ്കിലും വാഹനത്തിൽ പിടിപ്പിച്ചാൽ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കണം. നവംബർ 15നു കേസ് വീണ്ടും പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com