മുരിക്കടി എംഎഐ എൽപി സ്കൂളിൽ നടന്ന ഭക്ഷ്യമേളയിൽനിന്ന്.
Mail This Article
×
ADVERTISEMENT
കുമളി ∙ ‘കുട്ടൻ പിള്ള’യുടെ ചായക്കടയും ഇലയടയും കാച്ചിലും ചേനപ്പുഴുക്കും കൊഴുക്കട്ടയും കുമ്പിളപ്പവും തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾ മുന്നിൽ നിരന്നപ്പോൾ കുരുന്നുകളുടെ വായിൽ കൊതിയൂറി. മുരിക്കടി എംഎഐ എൽപി സ്കൂളിൽ കുട്ടികൾ തന്നെ നടത്തിയ ഭക്ഷ്യമേളയിലെ കാഴ്ചകളായിരുന്നു ഇവ. പഴയകാല രുചികളും ഭക്ഷണരീതികളും കുട്ടികൾക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു മേള സംഘടിപ്പിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ വി.കമല നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സജു, പിടിഎ പ്രസിഡന്റ് സതീഷ് കുമാർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.