കാർ പാലത്തിൽനിന്ന് തോട്ടിലേക്ക് മറിഞ്ഞ് 3 പേർക്ക് പരുക്ക്

Mail This Article
കുഞ്ചിത്തണ്ണി ∙ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽനിന്നു തോട്ടിലേക്ക് മറിഞ്ഞ് 3 പേർക്ക് നിസ്സാര പരുക്കേറ്റു. ഇവരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ബൈസൺവാലി - കജനാപാറ റോഡിൽ ബൈസൺവാലിക്ക് സമീപത്തുള്ള പാലത്തിൽ നിന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ തോട്ടിലേക്ക് മറിഞ്ഞത്. മലപ്പുറത്തുനിന്ന് മൂന്നാർ സന്ദർശിക്കാൻ വന്നവരുടെ കാറാണ് അപകടത്തിൽപെട്ടത്.
മൂന്നാറിൽനിന്ന് ബൈസൺവാലി വഴി ഗ്യാപ് റോഡ് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ കൈവരിയും സമീപത്തെ ബാരിക്കേഡും തകർത്തു കൊണ്ടാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ഈ ബാരിക്കേഡുകൾ കോൺക്രീറ്റിട്ട് ഉറപ്പിക്കാത്തതിനാലാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു.