ADVERTISEMENT

പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരെ അംഗീകരിക്കുന്നതും ജീവനക്കാർക്കു ശമ്പളം മുടങ്ങാതെ നൽകുന്നതും സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങളിൽ പ്രതീക്ഷയർപ്പിച്ചും എന്നാൽ ആശങ്ക മറച്ചു വയ്ക്കാതെയും ജീവനക്കാരും ജനപ്രതിനിധികളും.

ജീവനക്കാരുടെ ശമ്പളം ആശുപത്രി ഫണ്ടിൽ നിന്നു വിതരണം ചെയ്യുന്ന സംവിധാനം ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചത് ആശ്വാസമേകും.ആശുപത്രി ഫണ്ടിൽ നിന്നു ശമ്പളം നൽകാൻ ധനവകുപ്പും ആരോഗ്യവകുപ്പും നൽകിയ അനുമതി ഈ മാസത്തോടെ അവസാനിക്കേണ്ടതായിരുന്നു. ജീവനക്കാരുടെ ശമ്പളം മുടങ്ങിയതും സർക്കാർ ജീവനക്കാരാക്കുന്നതിലെ കാലതാമസം സൃഷ്ടിക്കുന്ന ആശങ്കകളും മലയാള മനോരമ തുടർച്ചയായ വാർത്തകളിലൂടെ പുറത്തുകൊണ്ടു വന്നിരുന്നു.

തുടർന്നാണു തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേർന്നത്.ജീവനക്കാരുടെ സ്ഥാനക്കയറ്റം, ക്ഷാമബത്ത തുടങ്ങിയവ അനുവദിക്കാനുള്ള നടപടി എടുക്കാനും തസ്തിക സ്യഷ്ടിക്കപ്പെടാത്ത നോൺ  മെഡിക്കൽ അധ്യാപകരുടെ പ്രശ്നം പരിഹരിക്കാനും നഴ്സിങ് സ്കൂളിലെ ജീവനക്കാരെ നഴ്സിങ് കോളജിലേക്കു മാറ്റാനും ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. 

താൽക്കാലിക നടപടിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; സ്വാഗതാർഹമെന്ന് എം. വിജിൻ

സർക്കാർ ഏറ്റെടുത്ത് 4 വർഷമായിട്ടും പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ പ്രശ്നം ശാശ്വതമായി പരിഹരിക്കാതെ താൽക്കാലിക നടപടി മാത്രമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഇതു മെഡിക്കൽ കോളജിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ‘ഇതുവരെ പരിയാരത്തു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സംവിധാനം പൂർണമായി നടപ്പാക്കാത്തതിൽ ആശങ്കയുണ്ട്.

സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണിത്. ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന പ്രക്രിയ അനിശ്ചിതത്വത്തിലായത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.’ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം കൃതമായി ലഭിക്കാൻ നടപടി സ്വീകരിച്ച സർക്കാരിന്റെ ഇടപെടൽ സ്വാഗതാർഹമാണെന്ന് എം.വിജിൻ എംഎൽഎ പറ‍ഞ്ഞു. 

‘ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന ഉത്തരവ് കാലതാമസമില്ലാതെ നടപ്പാക്കാനും പൂർണ തോതിൽ സർക്കാർ ആശുപത്രിയുടെ സേവനം ജനങ്ങൾക്കു ലഭിക്കാനുമുള്ള നടപടി സ്വീകരിക്കാനുമാണു തീരുമാനിച്ചത്. ആവശ്യമുള്ള ഡോക്ടർമാരെ നിയമിക്കാനും അത്യാധുനിക ചികിത്സാ ഉപകരണം വാങ്ങാനും നവീകരണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കാനും യോഗം നിർദേശം നൽകിയിട്ടുണ്ട്.’ എം.വിജിൻ പറഞ്ഞു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com