ജില്ലയിൽ കീം പരീക്ഷ എഴുതിയവർ 8353

Mail This Article
ജില്ലയിൽ 8353 പേർ കേരള എൻജിനീയറിങ്– ഫാർമസി പ്രവേശന (കീം) പരീക്ഷയെഴുതി. 9940 പേരാണ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്. 23 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ജില്ലാ ട്രഷറി ഓഫിസിൽ സൂക്ഷിച്ചിരുന്ന പരീക്ഷാ ചോദ്യപേപ്പർ രാവിലെ 9ന് തന്നെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചു. രാവിലെ 9.30 മുതൽ പരീക്ഷാ ഹാളിലേക്ക് പ്രവേശനം നടത്തി.
10 മുതൽ 12.30 വരെ ഫിസിക്സ്– കെമിസ്ട്രി പരീക്ഷകളും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ കണക്ക് പരീക്ഷയുമാണ് നടന്നത്. പരീക്ഷയ്ക്ക് ശേഷം ജില്ലാ ട്രഷറിയിൽ സൂക്ഷിച്ചിട്ടുള്ള ഉത്തര പേപ്പറുകൾ ഇന്ന് തിരുവനന്തപുരം കീം ചീഫ് എക്സാമിനേഷൻ കമ്മിഷൻ ഓഫിസിലേക്ക് കൊണ്ടുപോകും. പരാതിയ്ക്കിടയില്ലാത്ത വിധം പരീക്ഷാ നടത്തിപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതായി കീം എക്സാം ജില്ലാ ലൈസൺ ഓഫിസർ ജിഗീഷു കുന്നത്ത് പറഞ്ഞു.