ADVERTISEMENT

ആലക്കോട് ∙ രാപകലില്ലാതെ അധ്വാനിച്ചിട്ടും ജീവിതം പച്ചപിടിക്കാത്തതിന്റ വിഷമം ബാക്കിയാക്കിയാണ് ജോസ് മടങ്ങിയത്. ഒരു നിമിഷം പറമ്പിൽ നിന്നു മാറാൻ ഇഷ്ടപ്പെടാതെ കൃഷി ചെയ്തുകൊണ്ടിരുന്ന കർഷകനായിരുന്നു ജോസ് എന്ന് അയൽവാസിയും സുഹൃത്തുമായ ജോയ് അരീക്കുഴിയിൽ പറയുന്നു. ജോയ്‌യുടെ ബന്ധുകൂടിയായ ലിസിയെക്കണ്ട് ഇഷ്ടപ്പെട്ട ജോസിനുവേണ്ടി വിവാഹാലോചനയുമായി അന്ന് കൂട്ടുകാരെല്ലാം ചെന്നായിരുന്നു സംസാരിച്ചതെന്ന് ജോയ് ഓർക്കുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു ഇവർ ജീവിച്ചിരുന്നത്. 

നൂലിട്ടാമലയിലെ പത്തു സെന്റിൽ വാഴയും പയറും ചീരയും ചേമ്പും പപ്പായയുമെല്ലാം ജോസ് നട്ടുവളർത്തുന്നുണ്ട്. കൃഷി നശിച്ച് കടക്കെണിയായതിനൊപ്പം ഭാര്യ ലിസി രോഗബാധിതയായതും ജോസിനെ വിഷമത്തിലാക്കിയിരുന്നു. ഹൃദയവാൽവിനാണു തകരാറ്. ആഴ്ചതോറും തളിപ്പറമ്പിൽ പോയാണ് മരുന്ന് വാങ്ങിയിരുന്നതെന്ന് അയൽവാസിയായ സലോമി പറഞ്ഞു. ശ്വാസംമുട്ടലും തലകറക്കവുമെല്ലാമായി ആരോഗ്യപ്രശ്നങ്ങളും ജോസിനെ അടുത്ത കാലത്ത് അലട്ടിയിരുന്നുവെന്നും ഇവർ പറഞ്ഞു.

ഭൂമി കൂടുതൽ കൈവശമുള്ള കർഷകരുടെ സ്ഥിതിയും ദയനീയമാണെന്ന് അയൽവാസിയായ അരീക്കുഴിയിൽ മാണി പറഞ്ഞു. രണ്ടേക്കറിലേറെ ഭൂമി കൈവശമുണ്ടെങ്കിൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളൊന്നും കിട്ടില്ല. മലയോരത്തെ ഈ ഭൂമിയെ നഗരപ്രദേശത്തെ ഭൂമിക്കു തുല്യമായി പരിഗണിച്ച് ആനൂകുല്യങ്ങൾ നിഷേധിക്കുന്ന രീതി മറണമെന്നും കർഷകർ പറയുന്നു.

വീടെന്ന സ്വപ്നം പൂവണിയാതെ
കരാമരം തട്ടിനു സമീപം ഭാര്യ ലിസിക്ക് കുടുംബസ്വത്തായി കിട്ടിയ അരയേക്കറോളം സ്ഥലത്തായിരുന്നു മുൻപ് ജോസും കുടുംബവും താമസിച്ചിരുന്നത്. കൃഷി നഷ്ടമായതോടെ ചുറ്റുമുള്ള കുടുംബങ്ങൾ ഒന്നൊന്നായി കുടിയിറങ്ങി. അലറിക്കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തൊന്നും വീടില്ലാത്ത സ്ഥിതിയായിരുന്നുവെന്ന് ജോസിന്റെ മകൻ ജിജോ പറഞ്ഞു. തുടർന്നു മൂന്നു വർഷം മുൻപ് സ്ഥലം വിറ്റ് നൂലിട്ടാമല പൊതുവച്ച തട്ടിനു സമീപം 10 സെന്റ് സ്ഥലം വാങ്ങി. വീടിനായി ജോസ് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് അയൽവാസികൾ പറയുന്നു.

ചെങ്കല്ല് ചെളി കുഴച്ചു കെട്ടിയ കൊച്ചു ഷെഡിലായിരുന്നു താമസം. കഷ്ടിച്ച് ഒരു കട്ടിലിടാവുന്ന വലിപ്പത്തിൽ ഈ ഷെഡിനെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. കമുക് കീറി പട്ടിക കണക്കെ കെട്ടിയുറപ്പിച്ചാണ് മേൽക്കൂരയിൽ ഓടുവിരിച്ചത്. കാറ്റും മഴയും അതിതീവ്രരൂപം പുറത്തെടുക്കുന്ന കുന്നിൻചെരുവിൽ അടച്ചുറപ്പില്ലാത്ത ഈ വീട്ടിൽ കഴിയേണ്ടി വരുന്നതിന്റെ വിഷമവും ജോസിനെ അലട്ടിയിരുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com