ADVERTISEMENT

മാഹി ∙ അറബിക്കടലിന്റെ ഇളം കാറ്റ് വീശുന്ന മനോഹരമായ മൈതാനം. ഫ്രഞ്ച് അധിനിവേശക്കാലം മുതൽ ചരിത്രത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ നിറഞ്ഞൊഴുകുന്ന പ്ലാസ് ദ് ദാം എന്നറിയപ്പെടുന്ന മാഹി മൈതാനം ഇപ്പോൾ കാൽപ്പന്തുകളിയിലെ ആരവങ്ങളാൽ സജീവമാണ്. 12 വർഷങ്ങൾക്കു മുൻപ് മൈതാനത്ത് കാര്യമായ കളിയാരവങ്ങൾ ഏറെ ഉണ്ടായിരുന്നില്ല. 

അങ്ങനെയൊരു വൈകിട്ട് മാഹി കോടതിയിലെ അഭിഭാഷകനും നിലവിൽ പബ്ലിക് പ്രോസിക്യൂട്ടറുമായ പി.കെ.വത്സരാജിന്റെ നേതൃത്വത്തിൽ കോച്ചിങ് ക്യാംപ് എന്ന ആശയം ചിറക് വിരിക്കാൻ തുടങ്ങി. തുടർന്ന് റെയിൽവേ സ്റ്റേഷൻ റോഡിലെ അഭിഭാഷകൻ ടി.അശോക് കുമാറിന്റെ വീട്ടിൽ എല്ലാവരും ഒത്തുചേർന്നു. അത് മാഹിക്ക് പുതിയ കായിക സംസ്കാരം രൂപപ്പെടുത്തുന്നതിനുള്ള വഴി മരുന്നായി മാറി.




മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി ഭാരവാഹികൾ: ജോസ് ബാസിൽ ഡിക്രൂസ് (പ്രസി) അജയൻ പൂഴിയിൽ (വൈസ് പ്രസി), പി,അശോകൻ (സെക്ര), പോൾ ഷിബു (ജോ. സെക്ര), ടി.അശോക് കുമാർ (ട്രഷ), പി.ആർ.സലീം (ചീഫ് കോച്ച്).
മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി ഭാരവാഹികൾ: ജോസ് ബാസിൽ ഡിക്രൂസ് (പ്രസി) അജയൻ പൂഴിയിൽ (വൈസ് പ്രസി), പി,അശോകൻ (സെക്ര), പോൾ ഷിബു (ജോ. സെക്ര), ടി.അശോക് കുമാർ (ട്രഷ), പി.ആർ.സലീം (ചീഫ് കോച്ച്).

ഫുട്ബോൾ കോച്ചിങ് സെന്റർ എന്ന ആശയത്തിന് സഹായകരമായി നിൽക്കാൻ തയാറായ അവരുടെ കൂട്ടായ്മയായി അതു മാറി. അന്നത്തെ യോഗ തീരുമാനം അനുസരിച്ച് മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ കോച്ചിങ് സെന്റർ എന്ന് നാമകരണം ചെയ്ത് സംഘടനയ്ക്കു രൂപം നൽകി. ജോസ് ബാസിൽ ഡിക്രൂസ് പ്രസിഡന്റായി പുതിയ കമ്മിറ്റി നിലവിൽവന്നു. വൈസ് പ്രസിഡന്റായി അജയൻ പൂഴിയിൽ, സെക്രട്ടറിയായി പി.അശോകൻ, ജോയിന്റ് സെക്രട്ടറിയായി പോൾ ഷിബു, ട്രഷറർ ആയി അഡ്വ.ടി.അശോക് കുമാർ എന്നിവരായിരുന്നു. 

പരിശീലിക്കാനെത്തിയത് നൂറിലധികം കുട്ടികൾ
അടുത്ത ആഴ്ച തന്നെ കോച്ചിങ് ക്യാംപ് ആരംഭിക്കാനായിരുന്നു തീരുമാനം. നൂറോളം കുട്ടികൾ ക്യാംപിലെത്തി. അക്കാലത്ത് വളപ്പിൽ വിനോദ്, രാജ്യാന്തര ഫുട്ബോൾ താരം അൽഫോൺസ്, ജൂനിയർ ഇന്ത്യൻ താരം പ്രേംരാജ് എന്നിവരായിരുന്നു പരിശീലകർ. 

ഒരു വർഷത്തിനു ശേഷം കോച്ചിങ് സെന്ററിന്റെ പേര് സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമി എന്നായി മാറ്റി. പുതുച്ചേരിയിൽ സൊസൈറ്റി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഘടനയുടെ രക്ഷാധികാരികൾ രമേശ് പറമ്പത്ത് എംഎൽഎ, മാഹി അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ മുൻമന്ത്രി ഇ.വത്സരാജ്, മുൻ എംഎൽഎ ഡോ. പി രാമചന്ദ്രൻ, മുൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പ്രദീപ് കുമാർ, പബ്ലിക് പ്രോസിക്യൂട്ടർ ആയ പി.കെ.വത്സരാജ്, കായിക പ്രേമിയും അധ്യാപകനും ആയിരുന്നു എ.കെ.മോഹനൻ എന്നിവരാണ്.

അക്കാദമിയുടെ ജീവനാഡികൾ
അക്കാദമിയുടെ ചീഫ് കോച്ച് പി.ആർ.സലീം ആണ്. ഗിരീഷ് കേശവൻ, ധർമരാജ്, സലിം ആലഞ്ചേരി, സുജിത്ത് വളവിൽ എന്നിവരാണ് നിലവിലെ പരിശീലകർ. മികച്ച സംഘാടകനായ കല്ലാട്ട് പ്രേമൻ, മാഹി ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, എ.സുധാകരൻ, മുൻ സന്തോഷ് ട്രോഫി താരം എസ്ഐ ഉമേഷ് ബാബു, എഎസ്ഐ മാരായ വി.കെ. ഷെഫീഖ്, സ്റ്റേറ്റ് ഫുട്ബോൾ താരം പ്രസാദ് വളവിൽ, രാജീവൻ പന്തക്കൽ, പി.കെ വിജയൻ, പി.കെ അശോക് കുമാർ, ദീപക് ഭാസ്കർ, രഞ്ജിത്ത് വളവിൽ, രഞ്ജിത് കുമാർ, അജിത്ത് വളവിൽ, ശ്രീകുമാർ ബാനു, സുധേഷ് വളവിൽ, അരുൺ എന്നിവർ അക്കാദമിക്കു നേതൃത്വം നൽകുന്നു.

കോളടിച്ച് യുവതാരങ്ങൾ
ഒട്ടേറെ ഫുട്ബോൾ താരങ്ങൾക്കു ജന്മം നൽകാൻ ഈ അക്കാദമിക്കു സാധിച്ചുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഇന്ത്യൻ ഫുട്ബോൾ ക്യാംപിൽ എത്തിയ ജീവൻ അക്കാദമിയുടെ സംഭാവനയാണ്, നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം ക്യാപ്റ്റൻ കൂടിയാണ് ജീവൻ. പുതുച്ചേരി സന്തോഷ് ട്രോഫി ടീമിലും ഗോകുലം എഫ്സി കേരളത്തിലും കളിച്ച ടി.എം.സഞ്ജയ്, സബ് ജൂനിയർ നാഷനൽ, ജൂനിയർ സ്കൂൾ നാഷനൽ, കേരള സ്കൂൾ ചാംപ്യൻഷിപ് എന്നിവയിൽ ജേഴ്സി അണിഞ്ഞ അഷ്ഫാക്ക് കേരള സ്പോർട്സ് കൗൺസിൽ പാലക്കാട് വിദ്യാർഥിയാണ്. 

കണ്ണൂർ ഡിസ്ട്രിക്ട് അണ്ടർ 20 ജില്ലാ ക്യാപ്റ്റനായ അനന്തകൃഷ്ണൻ, സ്കൂൾ സ്റ്റേറ്റ് മീറ്റ്, സബ് ജൂനിയർ നാഷനൽ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.വിവിധ സർവകലാശാലകളിൽ കളിച്ച അക്കാദമി താരങ്ങൾ ഒട്ടേറെയുണ്ട്. സംഗീത്, അശ്വന്ത്, അക്ഷയ്, ദേവറോഷ് മനോഹർ, അശ്വിൻ കുമാർ സഞ്ജൻ ദിനേശ്, കെ.മർജാൻ, കൃഷ്ണാനന്ദ്, ഷീസ് ഷെഫീഖ്, എഗ്നേഷ്, ആദി സുധാകരൻ, അഗിനേഷ്, പി..അഭിനന്ദ്, മുഹമ്മദ് സിനാൻ, സൂരജ് മുഹമ്മദ് നാസിം, സാഹിൽ അലി എന്നിവർ വിവിധ സർവകലാശാല ടീമുകളിലും സ്റ്റേറ്റ് സ്കൂൾ ടീമുകളിലും മാറ്റുരച്ചവരാണ്.

ഈ വർഷം പുതുച്ചേരി സ്റ്റേറ്റ് സ്കൂൾ ടീമിൽ അക്കാദമിയെ ആറു വിദ്യാർഥികൾ അംഗങ്ങളാണ്. 2022–23 ൽ മാഹി നെഹറു യുവ കേന്ദ്ര മികച്ച ക്ലബ്ബായി അക്കാദമിയെ തിരഞ്ഞെടുത്തു. തുടർന്ന് പുതുച്ചേരി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ക്ലബ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. 50000 രൂപ അവാർഡ് നേടുകയും ചെയ്തു.

വിവിധ സർക്കാർ പരിപാടികളിലും അക്കാദമിയിലെ കായിക താരങ്ങൾ അണിനിരക്കുകയും ചെയ്തു വരുന്നു. എല്ലാവർഷവും സർവകലാശാല, കോളജ്, സംസ്ഥാന സ്കൂൾ ടീമുകളിൽ അക്കാദമി സാന്നിധ്യം അറിയിക്കാറുണ്ട്. മാഹിയിലും പന്തക്കലിലുമായി ഇരുന്നൂറ്റി അൻപതോളം ഫുട്ബോൾ താരങ്ങൾക്കു പരിശീലനം നൽകി വരുന്നു. അക്കാദമിയുടെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസുകളും. സ്പോർട്സ് മെഡിസിൻ ക്യാംപുകളും നടത്തി വരുന്നു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com