ADVERTISEMENT

ചൈനയിലെ മൃഗശാലങ്ങളിൽ നായകളെ പെയിന്റടിച്ച് പാണ്ടകളാക്കിയും കടുവകളാക്കിയും സന്ദർശകരെ പറ്റിക്കുന്ന പരിപാടി തുടങ്ങിയിട്ട് നാളുകളായി. പിടിക്കപ്പെടുമ്പോൾ മാപ്പ് പറഞ്ഞ് പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും പിന്നീട് ആവർത്തിക്കുകയും ചെയ്യും. ഇപ്പോൾ ഷാൻഡോങ് പ്രവിശ്യയിലെ സിബോ സിറ്റിയിലുള്ള ഒരു മൃഗശാലയിൽ കൂടുതൽ സന്ദർശകരെ വരുത്താനായി കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയിരിക്കുകയാണ്. തട്ടിപ്പ് കൈയോടെ പിടിച്ചതോടെ ഇത് തങ്ങളുടെ മാർക്കറ്റിങ് തന്ത്രമാണെന്നും തമാശ കാണിച്ചതാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.

സീബ്രയുടെ ശരീരത്തിൽ കാണുന്നതുപോല കറുപ്പും വെളുപ്പുമുള്ള വരകൾ കൃത്യമായി വരയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. പല ഭാഗങ്ങളിലും നിറങ്ങൾ പരസ്പരം കലരുകയും ചെയ്തു. രൂപത്തിലെ മാറ്റം കണ്ടതോടെ സന്ദർശകർക്ക് കാര്യം പിടികിട്ടി. ചോദ്യം ചെയ്തപ്പോൾ ഇത് സന്ദർശകരെ രസിപ്പിക്കാനുള്ള തന്ത്രമാണെന്ന് മൃഗശാല ഉടമ പറഞ്ഞു. കഴുതയുടെ ദേഹത്ത് അടിച്ച പെയിന്റെ വിഷരഹിതമാണെന്നും വ്യക്തമാക്കി.

English Summary:

Chinese Zoo's Painted Donkey: A Shocking Example of Animal Deception

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com