ക്യാംപസുകളിലെത്തി വോട്ടഭ്യർഥിച്ച് ഷാഫി

Mail This Article
പാനൂർ ∙ വോട്ടഭ്യർഥിച്ച് കോളജ് ക്യാംപസുകളുകളിലെത്തി വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കല്ലിക്കണ്ടി എൻഎഎം, കടവത്തൂർ എൻഐഎ, കൂത്തുപറമ്പ് നിർമലഗിരി കോളജുകളിലാണ് ഇന്നലെ എത്തിയത്. കല്ലിക്കണ്ടി കോളജിലെത്തിയ ഷാഫി വിദ്യാർഥികൾക്കൊപ്പം ബാസ്കറ്റ് ബോൾ കളിച്ചു. വടകരയുടെ യുവത്വം യുഡിഎഫിനൊപ്പമാണെന്നും പുതിയ തലമുറ ആഗ്രഹിക്കുന്ന വികസന, ക്ഷേമപ്രവർത്തനങ്ങൾ വടകരയിൽ ഉറപ്പാക്കുമെന്നും ഷാഫി പറഞ്ഞു.
യുഡിഎഫ് നേതാക്കളായ പാറക്കൽ അബ്ദുല്ല, വി.സുരേന്ദ്രൻ, പി.പി.എ.സലാം, പൊട്ടങ്കണ്ടി അബ്ദുല്ല, പി.കെ.സതീശൻ, കെ.പി.സാജു, റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, റോബർട്ട് വെള്ളാമ്പള്ളി, സന്തോഷ് കണ്ണംവെള്ളി, കാട്ടൂർ മഹമ്മൂദ്, കെ.ലോഹിതാക്ഷൻ, രജനീഷ് കക്കോത്ത്, ഒ.ടി.നവാസ് എന്നിവരൊടൊപ്പമായിരുന്നു സന്ദർശനം.
തലശ്ശേരി∙ ഷാഫി പറമ്പിൽ ഇന്നലെ തലശ്ശേരിയിലും പരിസരങ്ങളിലും വ്യക്തികളെയും സ്ഥാപനങ്ങളിലും സന്ദർശിച്ചു. ഏതാനും മരണ വീടുകളും സന്ദർശിച്ചു. മുസ്‍ലിം ലീഗ് നേതാവ് കെ.കെ.മുഹമ്മദിനെ ചൊക്ലിയിലെ വസതിയിൽ സന്ദർശിച്ചു.