സ്നേഹ സല്യൂട്ട് ! പരസ്പരം സല്യൂട്ട് നൽകി അച്ഛനും മകളും; കൗതുകക്കാഴ്ച

Mail This Article
നീലേശ്വരം ∙ ജിഎച്ച്എസ്എസ് കക്കാട്ട്, ജിവിഎച്ച്എസ്എസ് മടിക്കൈ എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡിൽ ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറും മകൾ കക്കാട്ട് സ്കൂളിലെ കെഡറ്റ് ദേവ്നജിത്തും പരസ്പരം സല്യൂട്ട് നൽകിയത് കൗതുകക്കാഴ്ചയായി. 84 കെഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ഇ.ചന്ദ്രശേഖരൻ എംഎൽഎ സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ, എസ്ഐ മുരളീധരൻ, എസ്പിസി ജില്ലാ അഡീഷനൽ നോഡൽ ഓഫിസർ ടി.തമ്പാൻ, പ്രിൻസിപ്പൽ പ്രീതി ശ്രീധർ, പ്രധാനാധ്യാപകരായ കെ.എം.ഈശ്വരൻ, കെ.ശ്രീകല, പിടിഎ പ്രസിഡന്റുമാരായ ശശീന്ദ്രൻ മടിക്കൈ ,പി.വി.രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.