ADVERTISEMENT

ശാസ്താംകോട്ട ∙ തടാകത്തിലെ ചില സ്ഥലങ്ങളിലെ ജലത്തിൽ ഇരുമ്പിന്റെ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയതായി കോഴിക്കോട് ജലവിഭവ വികസന മാനേജ്മെന്റ് കേന്ദ്രത്തിന്റെ (സിഡബ്ല്യുആർഡിഎം) പഠനം. എന്നാൽ ഇരുമ്പ് ഒഴികെയുള്ളവയെല്ലാം ശുദ്ധജലത്തിനു സ്വീകാര്യമായ മാനദണ്ഡങ്ങൾക്കുള്ളിലാണെന്നും അധികൃതർ പറഞ്ഞു. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിക്ക് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കൈമാറും. തടാകജലത്തിന്റെ നിറംമാറ്റത്തെപ്പറ്റിയുള്ള പരാതികളെത്തുടർന്നാണ്, തടാകത്തിൽ നിന്നു പൈപ്‌ലൈനുകൾ വഴി വീടുകളിലെത്തുന്ന ജലത്തിൽ നിന്ന് ഉൾപ്പെടെ 11 സാംപിളുകൾ ശേഖരിച്ച് സിഡബ്ല്യുആർഡിഎം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.എസ്.ഹരികുമാറിന്റെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്.

നൈട്രേറ്റ്, ഫോസ്ഫേറ്റ് എന്ന അജൈവ പോഷകങ്ങളും പതിവ് നിരീക്ഷണ കാലയളവിൽ കണ്ടെത്തിയതിനെക്കാൾ ഉയർന്നിട്ടുണ്ട്. സാംപിളുകളിൽ സൂക്ഷ്മജീവികളുടെ മലിനീകരണം നിരീക്ഷിക്കുകയും ചില സാംപിളുകളിൽ ഇ-കോളിയുടെ സാന്നിധ്യം കാണിക്കുകയും ചെയ്തു. മൺസൂണിനു മുൻപുള്ള മഴയും അനുബന്ധ ചെളി പ്രവാഹവും ഇത്തരം കാര്യങ്ങളിലേക്കു നയിക്കാം. ഇരുമ്പിന്റെ ഉയർന്ന അളവ് ജലത്തിന്റെ നിറവ്യത്യാസത്തിനു കാരണമാകും. ഇതിന്റെ ഉറവിടം അടുത്തുള്ള നെൽവയലുകളിൽ നിന്നോ വളരെ വിശദമായ പഠനം ആവശ്യമായ മറ്റു സ്രോതസ്സുകളിൽ നിന്നോ ആകാം. എന്നാൽ ഏപ്രിൽ ആദ്യവാരം എടുത്ത സാംപിളുകളിൽ ഇരുമ്പിന്റെ സാന്ദ്രത പരിധിക്കുള്ളിലായിരുന്നു. ഇരുമ്പ് ഒരു വിഷലോഹമല്ലെന്നും രുചിയും നിറവും മാറുമെന്നതും സൗന്ദര്യ പ്രശ്നങ്ങളുണ്ടാക്കാമെന്നതുമാണ് ദോഷമെന്നും ഡോ.പി.എസ്.ഹരികുമാര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com