പന്തു പോലെ കത്തിരിക്ക: കൗതകക്കാഴ്ച നിലമേലിൽ

Mail This Article
×
ചടയമംഗലം ∙ പന്തിന്റെ വലുപ്പമുള്ള കത്തിരിക്കയുമായി നിലമേൽ കൃഷിഭവൻ പരിധിയിലെ കർഷകൻ. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്കായി വിതരണം ചെയ്ത സുപ്രിയ ഇനത്തിൽപെട്ട ഹൈബ്രിഡ് കത്തിരിക്ക കൃഷി ചെയ്തതോടെയാണ് 965 ഗ്രാമിന്റെ കായ ഉണ്ടായത്. കൈതോട് മീഞ്ഞാറ പുത്തൻവീട്ടിൽ ജയചന്ദ്രൻ ആണു കർഷകൻ. ചടയമംഗലം ബ്ലോക്ക് ലവൽ ഹൈടെക് വഴി വിതരണം ചെയ്ത ചെടിയാണിത്. സ്ഥിരമായി പച്ചക്കറിക്കൃഷി നടത്തുന്ന കർഷകനാണു ജയചന്ദ്രൻ. കൃഷിഭവന്റെ നിർദേശപ്രകാരമാണു പ്രവർത്തനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.