ADVERTISEMENT

തെന്മല ∙ പരപ്പാർ അണക്കെട്ടിന്റെ ഭാഗമായ ഒറ്റക്കൽ തടയണയുടെ കാഴ്ചകൾ അതീവ സുന്ദരമാണെങ്കിലും ഈ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ ആശ്രയിക്കുന്ന കാഴ്ചഗോപുരവും പരിസരവും അത്ര സുന്ദരമല്ല. 

തെന്മല ഒറ്റക്കൽ തടയണയുടെ കാഴ്ചഗോപുരത്തിന്റെ വൃത്തിഹീനമായ പരിസരം.
തെന്മല ഒറ്റക്കൽ തടയണയുടെ കാഴ്ചഗോപുരത്തിന്റെ വൃത്തിഹീനമായ പരിസരം.

കൈവരികൾ തകർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായ കാഴ്ചഗോപുരവും കവാടങ്ങളും പരിസരങ്ങളും തികച്ചും വൃത്തിഹീനമാണ്. മാലിന്യങ്ങൾ നിറഞ്ഞും കരിയിലകൾ കുന്നുകൂടിയും കിടക്കുന്ന കാഴ്ചഗോപുരത്തിന്റെ പരിസരത്തേക്കു പോകുന്നവർ  മൂക്കു പൊത്തേണ്ട ഗതികേടിലാണ്.

കൈവരികൾ തകർന്നതിനാൽ ശ്രദ്ധ തെറ്റിയാൽ അപകടത്തിലാകുന്ന സ്ഥിതിയാണ്. മതിയായ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വന്നിട്ടും കെഐപിയും ടൂറിസം വകുപ്പും അനങ്ങുന്നില്ല. 

 കാഴ്ചഗോപുരം നവീകരിക്കാൻ കല്ലട ജലസേചന പദ്ധതി (കെഐപി) തയാറാക്കിയ പദ്ധതികൾ പലതും പെരുവഴിയിലായി. ദർഘാസ് ക്ഷണിച്ചിട്ടും തിരിഞ്ഞുനോക്കാൻ പോലും ആരുമുണ്ടായില്ല. ആവർത്തന ദർഘാസുകൾ പലതും കാലാവധി കഴിഞ്ഞതോടെ ആരും എത്താത്തതിനാൽ ഉപേക്ഷിച്ചു. ശക്തമായ ട്രഷറി നിയന്ത്രണവും കരാർ കാലാവധിയിൽ കരാർ തുക ലഭിക്കാനുമുള്ള കാലതാമസവും കരാറുകാരെ അകറ്റുന്നതായാണു പരാതി. ജിഎസ്ടിയിലെ അപാകതകൾ മൂലം പല കരാറുകളും നിയമക്കുരുക്കിലായതും കരാറുകാരുടെ നിസ്സഹകരണത്തിനു കാരണമായി. 

 വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതു കാരണം ദേശീയപാതയോരത്തു വാഹനങ്ങൾ നിർത്തുന്നതു  പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാക്കും. ഇക്കോ ടൂറിസം മേഖലയിലേക്കുള്ള കവാടമായ ഒറ്റക്കല്ലിൽ ടൂറിസം വകുപ്പിനു നാണക്കേടാകുകയാണു കാഴ്ചഗോപുരത്തിന്റെ ജീർണാവസ്ഥ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com