കൊല്ലത്ത് സാനിറ്ററി കടയിൽ വൻതീപിടിത്തം, മൂന്നു കോടി രൂപയുടെ നഷ്ടം; ചിത്രങ്ങൾ..
Mail This Article
കൊല്ലം ദേശീയപാതയിൽ കാവനാട് മണിയത്ത് മുക്കിലെ ആർഎസ് സാനിറ്ററി സ്ഥാപനത്തിലെ തീയണയച്ചതു നാട്ടുകാർക്കും അഗ്നിരക്ഷാസേനയ്ക്കും ദുഷ്കരദൗത്യമായി. ഇവിടെയും ആക്രിക്കടയിലുമായി സൂക്ഷിച്ച പ്ലാസ്റ്റിക് , പെട്രോളിയം ഉൽപന്നങ്ങൾ കത്തി വിഷപ്പുക പടർന്നതും കടകൾ അടച്ചിട്ടിരുന്നതും രക്ഷാപ്രവർത്തനം തുടക്കത്തിൽ തടസ്സപ്പെടുത്തി. 5 സ്ഥലങ്ങളിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയ്ക്കു സമീപത്ത് ഉടമയുടെ വീട്ടിലേക്കും കാറിലേക്കും തീപടരാതെ തടയാനായി. ഇവിടെയുണ്ടായിരുന്ന കടയുടമയുടെ അമ്മയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. ഇവിടെ നിർത്തിയിട്ട ഒരു വാൻ ഭാഗികമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പ്രദീപ് പറഞ്ഞു. ആക്രിക്കടയിൽ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ചിത്രങ്ങളിലൂടെ...