ചാത്തന്നൂർ പൂരം ഇന്ന്

Mail This Article
ചാത്തന്നൂർ ∙ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിനു സമാപനം കുറിച്ച് ഇന്നു ചാത്തന്നൂർ പൂരം നടക്കും. വൈകിട്ട് 7നു തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ പൂരച്ചമയങ്ങളോടെ ആണ് ചാത്തന്നൂർ പൂരം. പള്ളിക്കാവ് അഷ്ടപദി ആനച്ചമയ സംഘം ആലവട്ടവും വെഞ്ചാമരവും ഒരുക്കും. ഗജവീരൻമാർ, കടവൂർ അഖിലിന്റെ നേതൃത്വത്തിൽ നാൽപതിലേറെ കലാകാരൻമാരുടെ പാണ്ടിമേളം, കുപ്പണ കിരാതമൂർത്തി സംഘത്തിന്റെ ശിങ്കാരിമേളം എന്നിവയും ഉണ്ടാകും.
രാവിലെ 6ന് ഗണപതിഹോമം, 8.45നു യാത്രാഹോമം, 9.30ന് ആറാട്ട് പുറപ്പാട്. പള്ളിക്കമണ്ണടി ആറാട്ട് കടവിലെ ആറാട്ടിനു ശേഷം 12.15നു ക്ഷേത്രത്തിൽ തിരികെ എത്തിചേരും. തുടർന്നു കൊടിമര ചുവട്ടിൽ പറ, കൊടിയിറക്കൽ, കലശാഭിഷേകം, 3.30നു ഘോഷയാത്ര, 4.30നു മാർത്താണ്ഡം സംഗീത ശ്രുതിയുടെ ഗാനമേള, 6.30ന് എഴുന്നള്ളത്ത് എതിരേൽപ്, താലപ്പൊലി, 7നു ചാത്തന്നൂർ പൂരം, 10നു കൊല്ലം ഭരത്മിത്രയുടെ നാടകീയ നൃത്തശിൽപം. ഇന്നലെ ദീപപ്രഭ ചൊരിഞ്ഞു ലക്ഷദീപം തെളിച്ചു. ആകാശ ദീപക്കാഴ്ച, പള്ളിവേട്ട, പള്ളിക്കുറുപ്പ് എന്നിവയും നടന്നു.