ADVERTISEMENT

പുനലൂർ ∙ കഴിഞ്ഞ ആഴ്ച കമ്മിഷൻ ചെയ്ത ചെങ്കോട്ട റെയിൽവേ ട്രാക്ഷൻ സബ്സ്റ്റേഷനിൽ നിന്ന് ഇന്നലെ പുനലൂർ റെയിൽവേ സ്റ്റേഷനു സമീപം വരെയുള്ള വൈദ്യുതി ലൈനിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചു. ഇനി റെയിൽവേ അധികൃതർ തീരുമാനമെടുത്താൽ കൊല്ലം – ചെന്നൈ പാതയിൽ സമ്പൂർണമായി വൈദ്യുതി ട്രെയിൻ ഓടിക്കാം. ഇതിനായി വരും ദിവസങ്ങളിൽ പുനലൂർ – ചെങ്കോട്ട പാതയിൽ ലോക്കോ പ്രത്യേക പരീക്ഷണ ഓട്ടം നടത്തുമെന്ന് അറിയുന്നു. 3 മാസം മുൻപ് വൈദ്യുതീകരണം പൂർത്തിയാക്കി കമ്മിഷൻ ചെയ്ത പാതയാണെങ്കിലും വൈദ്യുതി എത്തിയത് ഇപ്പോഴാണ്.

2022 മാർച്ചിൽ കൊല്ലം – പുനലൂർ പാത കമ്മിഷൻ ചെയ്തതു മുതൽ ഈ ചരിത്ര മുഹൂർത്തത്തിനായി കാത്തിരിക്കുകയായിരുന്നു യാത്രക്കാർ. പശ്ചിമഘട്ട മലനിരകൾ താണ്ടിയുള്ള വൈദ്യുതീകരണം ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. കൂറ്റൻ തുരങ്കങ്ങളും പാലങ്ങളും കൊണ്ട് നിറഞ്ഞ പാതയാണ് ഈ ഭാഗത്തുള്ളത്. അതിനാൽ പണി പൂർത്തിയാകാൻ ഏറെ കാലതാമസം നേരിടുകയും ചെയ്തു.  പുനലൂർ കൂടാതെ ചെങ്കോട്ട സബ്സ്റ്റേഷനിൽ നിന്നു ചെങ്കോട്ട സബ്സ്റ്റേഷൻ യാർഡിലും തിരുനെൽവേലി, വിരുദ നഗർ ഭാഗങ്ങളിലേക്കും വൈദ്യുതി എത്തിച്ചിട്ടുണ്ട്. ഒരു വർഷം കൊണ്ടാണ് ചെങ്കോട്ട റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്ഷൻ സബ്സ്റ്റേഷൻ നിർമിച്ചു കമ്മിഷൻ ചെയ്തത്. 

എന്നാൽ, രണ്ടര വർഷം മുൻപ് നിർമാണം ആരംഭിച്ച പുനലൂർ സബ്സ്റ്റേഷനിൽ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. കെഎസ്ഇബിയുടെ പുനലൂർ സബ്സ്റ്റേഷനിൽ നിന്ന് 2.7 കിലോമീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലികൾ തുടങ്ങിയിട്ടേയുള്ളൂ. കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കുന്നതിന് ഒട്ടേറെ ഡിപ്പാർട്ട്മെന്റുകളുടെ അനുമതിയും ലഭിക്കാനുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ റെയിൽവേ ഈ ആവശ്യത്തിനായി 28 കോടി രൂപ കെഎസ്ഇബിക്ക് അടച്ചശേഷം കാത്തിരിക്കുകയാണ്. കെഎസ്ഇബിയുടെ മെല്ലെപ്പോക്ക് നയം കാരണമാണ് പുനലൂർ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്താതിരിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com