ഒരുക്കങ്ങളെല്ലാം പൂർണം; നാട് ഇനി മുത്തിയമ്മയുടെ സന്നിധിയിലേക്ക്

Mail This Article
കുറവിലങ്ങാട് ∙ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി കുറവിലങ്ങാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ദീപാലംകൃതമായി. നാളെ മുതൽ ഫെബ്രുവരി ഒന്നു വരെയാണ് ആഘോഷം.31നു കപ്പൽ പ്രദക്ഷിണം. ലക്ഷക്കണക്കിനു തീർഥാടകരാണു മൂന്നുനോമ്പ് ദിനങ്ങളിൽ കുറവിലങ്ങാട് എത്തുന്നത്.
ഇന്ന്: കൊടിയേറ്റ്– ആർച്ച് പ്രീസ്റ്റ് ഫാ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ –6.45, കുർബാന– ഫാ. മാത്യു കവളംമാക്കൽ –8.45, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ –11.00, ഫാ.ജോസ് കുഴിഞ്ഞാലിൽ –4.30.
നാളെ: തിരുസ്വരൂപ പ്രതിഷ്ഠ–5.00, കുർബാന– ഫാ. മാത്യു കാടൻകാവിൽ –5.30, ഫാ. ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ –7.00, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ, കുർബാന, ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ –8.30, തിരുനാൾ റാസ,
സന്ദേശം– മാർ ജോസഫ് പെരുന്തോട്ടം –10.00, കുർബാന, മോൺ. ജോസഫ് കണിയോടിക്കൽ –5.00, പകലോമറ്റം, കുര്യനാട്, കോഴാ, തോട്ടുവാ, എന്നിവിടങ്ങളിൽ നിന്നെത്തുന്ന പ്രദക്ഷിണങ്ങളുമായി പള്ളിയിൽ നിന്നുള്ള പ്രദക്ഷിണം ജൂബിലി കപ്പേളയിൽ സംഗമിക്കും. –8.15, ചെണ്ടമേളം –9.30.
31ന്: കുർബാന– ഫാ. ജോസഫ് ആര്യപ്പള്ളിൽ –5.30, കുർബാന– പാലാ രൂപതയിലെ നവ വൈദികർ –7.00, കുർബാന– റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ –8.30, കുർബാന– മാർ ജോസഫ് കല്ലറങ്ങാട്ട് –10.30, കപ്പൽ പ്രദക്ഷിണം–1.00, കുർബാന– മോൺ. ജോസഫ് മലേപ്പറമ്പിൽ –4.30, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് –6.00, ഫാ.സിബി ഞാവള്ളിക്കുന്നേൽ–8.00.
ഫെബ്രുവരി 1: കുർബാന– ഫാ.ജോസ് കോട്ടയിൽ –5.30, ഫാ.മാത്യു കവളംമാക്കൽ –7.00, സുറിയാനി കുർബാന–, ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിൽ –8.30, കുർബാന– മാർ ജോസഫ് പുളിക്കൽ –10.30, കുർബാന– ഫാ.ജോസ് നെല്ലിക്കത്തെരുവിൽ –2.00, കുർബാന– ഫാ.കുര്യാക്കോസ് വെള്ളച്ചാലിൽ –3.00, ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം–6.00.
ഒരുക്കങ്ങൾ ഇങ്ങനെ
ടൗൺ, പ്രധാന വഴികൾ എന്നിവിടങ്ങളിലെ തെരുവുവിളക്കുകൾ പൂർണമായി പ്രകാശിപ്പിക്കും. അറ്റകുറ്റപ്പണി പൂർത്തിയായി. ശുചിമുറികൾ തുറന്നു പ്രവർത്തിക്കും.ഹരിത കർമസേനയുടെ സേവനം ഉറപ്പാക്കും. കെ.ആർ.നാരായണൻ ലിങ്ക് റോഡിലെ മാലിന്യങ്ങൾ നീക്കി തുറന്നു നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അറിയിച്ചു. തിരുനാൾ ദിനങ്ങളിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനു റോഡ് പ്രയോജനപ്പെടുത്തും.
അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്തു. കനാൽ റോഡുകളും വൃത്തിയാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.കുറവിലങ്ങാട് വഴി സർവീസ് നടത്തുന്ന ബസുകൾ പള്ളിക്കവലയിൽ എത്തി യാത്ര തുടരണമെന്ന നിർദേശം നടപ്പാക്കും.കെഎസ്ആർടിസി
കോട്ടയം, വൈക്കം, പാലാ, കൂത്താട്ടുകുളം ഡിപ്പോകളിൽ നിന്നു തിരുനാൾ ദിനങ്ങളിൽ പ്രത്യേക സർവീസ്. കുറവിലങ്ങാട്ടു പ്രത്യേക ഓപ്പറേറ്റിങ് കേന്ദ്രം. ആംബുലൻസ് സൗകര്യം, വൈദ്യപരിശോധന സൗകര്യം.എക്സൈസ് പട്രോളിങ് നടത്തും. അഗ്നിരക്ഷാസേന സേവനം.വ്യാപാര സ്ഥാപനങ്ങൾ അലങ്കരിച്ചു.
30, 31, ഫെബ്രുവരി 1 തീയതികളിൽ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, എറണാകുളം- കായംകുളം-എറണാകുളം മെമു എന്നീ ട്രെയിനുകൾക്ക് ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. നിലവിൽ ഇവിടെ നിർത്തുന്ന 16 ട്രെയിനുകൾക്കു പുറമേയാണിത്.