ADVERTISEMENT

ഏറ്റുമാനൂർ‌∙ മഹാദേവ ക്ഷേത്ര ഉത്സവത്തിന് കൊടി കയറ്റാനുള്ള കൊടിക്കൂറ ഘോഷയാത്ര സമർപ്പണം ഭക്തി സാന്ദ്രമായി. ചെങ്ങളം വടക്കത്തില്ലത്ത് ഗണപതി നമ്പൂതിരിയാണ് കൊടിക്കൂറ നിർമിച്ചത്. ചെങ്ങളത്തു നിന്നും ആരംഭിച്ച ഘോഷയാത്ര വിവിധ സ്ഥലങ്ങളിൽ സ്വീകരണം  ഏറ്റുവാങ്ങിയാണ് ഏറ്റുമാനൂരിലെത്തിയത്. 

കൊടിക്കൂറയും കൊടിക്കയറും ഏറ്റുമാനൂർ ക്ഷേത്ര കൊടിമരച്ചുവട്ടിൽ  മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാരും, ഭക്തജനങ്ങളും ചേർന്നു ഏറ്റുവാങ്ങി. ഏറ്റുമാനൂർ‌ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അരവിന്ദ് ജി.എസ്.നായർ, നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശങ്കരൻ നാരായണൻ, ഉപദേശക സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ തുടങ്ങി നൂറ് കണക്കിന് ആളുകൾ പങ്കാളികളായി.

English Summary:

Etumanur Mahadeva Temple's Kodikkura procession marked the start of the festival. The intricately crafted Kodikkura, carried from Chengalam, was received by Minister V.N. Vasavan and temple officials.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com