ADVERTISEMENT

ഫറോക്ക് ∙ തകർച്ച ഭീഷണി നേരിട്ട പെരുമുഖം മുനമ്പത്ത് കടവ് നടപ്പാലം താൽക്കാലിക അറ്റകുറ്റപ്പണി നടത്തി. ചേലേമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിലാണു പുഴയിൽ പുതിയ കാൽ നാട്ടിയും മരപ്പലകകൾ സുരക്ഷിതമാക്കിയും പാലം യാത്രാ യോഗ്യമാക്കിയത്. ഇതോടെ ഇരു കരയിലെയും യാത്രക്കാർക്ക് ആശ്വാസം.പുല്ലിപ്പുഴയ്ക്കു കുറുകെ ആരണംകുഴിയിലുള്ള നടപ്പാലത്തിന്റെ അപകടാവസ്ഥ കഴിഞ്ഞ ദിവസം മലയാള മനോരമ ജനപക്ഷം പേജിൽ അവതരിപ്പിച്ചിരുന്നു. തുടർന്നാണ് ചേലേമ്പ്ര പഞ്ചായത്ത് അടിയന്തര ഫണ്ട് വകയിരുത്തി അറ്റകുറ്റപ്പണികൾ നടത്തിയത്.കാലപ്പഴക്കത്താൽ മരപ്പലകകൾ പൊട്ടിയ പാലത്തിന്റെ ഇരുമ്പ് തൂണുകൾ തുരുമ്പെടുത്ത് ദ്രവിച്ചിരുന്നു. ഇതിനു പകരം പുഴയ്ക്കു കുറുകെ കമുക് നാട്ടി താൽക്കാലികമായി ബലപ്പെടുത്തി. 

ഫറോക്ക് നഗരസഭയിലെ പെരുമുഖം ആരണംകുഴിയിൽ നിന്നു ചേലേമ്പ്ര പഞ്ചായത്ത് അയ്യപ്പൻകാവ് മേഖലയിലേക്കു കടക്കുന്നതാണ് മുനമ്പത്ത് കടവ് പാലം.1994ൽ നാട്ടുകാർ ഇടപെട്ടാണു മുനമ്പത്ത് കടവിൽ നടപ്പാലം നിർമിച്ചത്. 32 മീറ്റർ നീളത്തിലുള്ള പാലത്തിനു 5 അടി വീതിയുണ്ട്. ഏറെക്കാലം ജനം ഇതുവഴി സഞ്ചരിച്ചു. കാലപ്പഴക്കത്താൽ 2010ൽ മരപ്പാലം തകർന്നു വീണു. പിന്നീടാണ് പഞ്ചായത്ത് നേതൃത്വത്തിൽ ഇരുമ്പു പാലമായി പുതുക്കിപ്പണിതത്.എന്നാൽ കാൽനട യാത്രാ സൗകര്യം മാത്രമാണ് ഇന്നുമുള്ളത്. മുനമ്പത്ത് കടവിൽ വാഹന ഗതാഗത സൗകര്യമുള്ള റോഡ് പാലം നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീല പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com