ADVERTISEMENT

രാമനാട്ടുകര∙ പാറമ്മൽ–ഭാവന സ്റ്റോപ് റോഡ് പൊട്ടിപ്പൊളിഞ്ഞു. യാത്ര ദുഷ്കരം. പാറമ്മൽ അങ്കണവാടി പരിസരത്താണു റോഡ് കുളമായത്. വഴിയാകെ വാരിക്കുഴികൾ നിറഞ്ഞു. പാറമ്മൽ അങ്ങാടിയിൽ നിന്നു 300 മീറ്ററോളം മാത്രം ദൂരമുള്ള പാതയാണ് ഏറെക്കാലമായി തകർന്നു കിടക്കുന്നത്. വാഹനങ്ങളുമായി പോകാൻ പറ്റാത്ത നില. ദേശീയപാത ബൈപാസ് റോഡ് വന്നതോടെ പഴയ അഴിഞ്ഞിലം റോഡിനോട് അവഗണനയാണ്. 

രാമനാട്ടുകര സൂര്യ മെഡിക്കൽസ് ജംക്‌ഷനിൽനിന്നു തുടങ്ങുന്ന പാറമ്മൽ റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് വകയിരുത്തിയ 3.28 കോടി രൂപയുടെ പദ്ധതിയിൽ അഴിഞ്ഞിലം ഭാവന സ്റ്റോപ് വരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പൂർത്തിയായ പ്രവൃത്തി പെട്ടെന്നു തുടങ്ങുമെന്നും പഞ്ചായത്ത് അംഗം എ.വി.അനിൽകുമാർ പറഞ്ഞു.

English Summary:

Ramanattukara Parambil-Bhavana stop road's poor condition is hindering travel due to potholes and waterlogging. Local authorities have confirmed upcoming repair works funded by the Public Works Department.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com