വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു

Mail This Article
മുക്കം∙ ഓമശ്ശേരി – മുക്കം റോഡിൽ മുക്കം ഹയർസെക്കൻഡറി സ്കൂൾ റോഡിനു സമീപം വഴിയോര കച്ചവട കേന്ദ്രം സാമൂഹിക വിരുദ്ധർ തകർത്തു. കച്ചവടത്തിന് ഉപയോഗിക്കുന്ന തട്ടും മറ്റ് ഉപകരണങ്ങളും സമീപത്തെ വയലിലേക്ക് വലിച്ചെറിഞ്ഞു. ഒട്ടേറെ പഴ വർഗങ്ങൾ വാരിവലിച്ചിട്ടു നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണു സംഭവം. പൂവ്വത്തിക്കൽ സ്വദേശി മുജീബ് റഹ്മാന്റെ വഴിയോര കച്ചവട കേന്ദ്രമാണ് ആക്രമിച്ചത്. ഇവിടെ കച്ചവടം ചെയ്യരുതെന്നു പറഞ്ഞു നേരത്തെ 2 പേർ ഭീഷണിപ്പെടുത്തിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നടപടി വേണം
∙ വഴിയോര കച്ചവട കേന്ദ്രം തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി നിഷാബ് മുല്ലോളി, പ്രഭാകരൻ മുക്കം, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സജീവൻ എന്നിവർ ആവശ്യപ്പെട്ടു. കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ സ്ഥലം സന്ദർശിച്ചു. ഐഎൻടിയുസി പ്രവർത്തകരുടെ നേതൃത്വത്തിൽ കട പുനഃസ്ഥാപിച്ചു.