ഏറ്റവും നീളമുള്ള കടൽപാലം അടൽ സേതു അപ്രോച്ച് റോഡിലെ വിള്ളൽ: കരാറുകാരന് പിഴ ഒരു കോടി

Mail This Article
മുംബൈ ∙ രാജ്യത്തെ ഏറ്റവും നീളമുള്ള കടൽപാലമായി അടൽ സേതുവിന്റെ അപ്രോച്ച് റോഡിൽ വിള്ളലുണ്ടായ സംഭവത്തിൽ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) കരാറുകാരന് ഒരു കോടി രൂപ പിഴ വിധിച്ചു. കാരണംകാണിക്കൽ നോട്ടിസും നൽകി.കനത്ത മഴയെത്തുടർന്ന് ജൂൺ അവസാനമാണ് അപ്രോച്ച് റോഡിൽ വിള്ളലുണ്ടായത്. സംഭവം വിവാദമായതിനെ തുടർന്ന്, 24 മണിക്കൂറിനുള്ളിൽ അത് അടച്ചിരുന്നു.

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടൽ സേതു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 6 മാസത്തിനുള്ളിൽ വിള്ളൽ രൂപപ്പെട്ടതോടെ പ്രതിപക്ഷം ഉൾപ്പെടെ വിഷയം ഏറ്റെടുത്തിരുന്നു. വലിയ അഴിമതിയാണ് നടന്നതെന്ന ആരോപണവും കോൺഗ്രസ് ഉയർത്തിയിരുന്നു. 17,843 കോടി രൂപയായിരുന്നു പാലത്തിന്റെ നിർമാണച്ചെലവ്.