2 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Mail This Article
വാളയാർ ∙ ബൈക്കിൽ കടത്തിയ 2 കിലോഗ്രാം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. പുതുശ്ശേരി ഈസ്റ്റ് അട്ടപ്പള്ളം എസ്.അഖിൽ (23) ആണ് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ധീരജിനായി അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് അറിയിച്ചു. ടോൾപ്ലാസയ്ക്കു സമീപം ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന വാഹനം ചുള്ളിമടയ്ക്കു സമീപത്തു നിന്നാണു സാഹസികമായി പിടികൂടിയത്.
കഞ്ചാവുമായി അഖിലിനെ പിടികൂടിയെങ്കിലും ധീരജ് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഐബി ഇൻസ്പെക്ടർ എൻ.നൗഫൽ, പാലക്കാട് റേഞ്ച് ഇൻസ്‌പെക്ടർ എൻ.രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വൈ.സൈദ് മുഹമ്മദ്, ഐബിലെ പ്രിവന്റീവ് ഓഫിസർമാരായ ടി.വിശ്വനാഥ്, ആർ.എസ്.സുരേഷ്, ടി.ആർ.വിശ്വകുമാർ, വി.ആർ.സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ പി.വൈ.സീനത്ത്, എൻ.രേണുകദേവി, ഡ്രൈവർ എസ്.ജയപ്രകാശ് എന്നിവരായിരുന്നു സംഘത്തിൽ.