ADVERTISEMENT

പാലക്കാട് ∙ പരാതികളും നിവേദനങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല, കെഎസ്ആർടിസി സ്റ്റാൻഡിലെ ശുചിമുറി അടഞ്ഞുതന്നെ. ശുചിമുറി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു വകുപ്പു മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും യാത്രക്കാർ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. പുതിയ കെഎസ്ആർടിസി ടെർമിനൽ പ്രവർത്തനം തുടങ്ങിയിട്ടു വർഷം രണ്ടു കഴിഞ്ഞു. കെട്ടിടത്തിന്റെ രണ്ടു നിലകളിലും ശുചിമുറിയുണ്ടെങ്കിലും രണ്ടും അടച്ചിട്ടിരികുകയാണ്. യാത്രക്കാരും ജീവനക്കാരും ദൂരെയുള്ള പഴയ കെട്ടിടത്തിലെ പണം നൽകി ഉപയോഗിക്കുന്ന ശുചിമുറിയെ ആശ്രയിക്കണം.

ഇവിടെ വൃത്തിഹീനമാണെന്ന പരാതിയുണ്ട്. ചെറിയ സെപ്റ്റിക് ടാങ്കാണ് ഇവിടെ നിർമിച്ചിട്ടുള്ളതെന്നും ഇതു നിറഞ്ഞിരിക്കുകയാണെന്നും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. വലിയ ടാങ്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എംഎൽഎ ഫണ്ടിൽ നിന്ന് 8.095 കോടി രൂപ ചെലവഴിച്ച് 2022ലാണു ടെർമിനൽ പൂർത്തിയാക്കിയത്. ശുചിമുറി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധത്തിന് ഒരുങ്ങുകയാണു യാത്രക്കാർ.

English Summary:

KSRTC Palakkad bus stand's toilet remains closed for two years, causing inconvenience to passengers. Despite numerous complaints and petitions to authorities, including the Transport Minister, no action has been taken to address the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com