തിരുവല്ല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് 12.41 കോടി അനുവദിച്ചതായി ആന്റോ ആന്റണി

Mail This Article
×
പത്തനംതിട്ട ∙ 12.41 കോടി അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആന്റോ ആന്റണി എംപി. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇപ്പോൾ ആരംഭിക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ നിർമാണം, എൻട്രൻസ് പോർച്ച്, എൻട്രൻസ് ആർച്ച്, ഫൂട്ട് ഓവർ ബ്രിജ്, വിശ്രമസ്ഥലങ്ങളുടെയും കാത്തിരിപ്പ് സ്ഥലങ്ങളുടെയും വിസ്തൃതി കൂട്ടൽ , സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾക്ക് സുഖമമായി കടന്നുവരുന്നതിനും, പോകുന്നതിനും പാർക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം കൂട്ടൽ, ലാൻഡ് സ്കേപ്പിംഗ്, പ്ലാറ്റ്ഫോമുകൾ നവീകരിക്കുക, പ്ലാറ്റ്ഫോമുകൾക്കു പൂർണമായും മേൽക്കൂരകൾ നിർമിക്കുക, ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ശുചിമുറികൾ നിർമിക്കുക, വലിയ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുക, സ്റ്റേഷന്റെ എല്ലാ ഭാഗത്തും പൂർണമായും വെളിച്ചം പകരുക, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം മെച്ചപ്പെടുത്തുക, ബെഞ്ചുകൾ, വാഷ്ബേസിനുകൾ, ഡസ്റ്റ് ബിന്നുകൾ, സെറിമോണിയൽ ഫ്ലാഗ്, ഇലക്ട്രിഫിക്കേഷൻ, ഫർണിച്ചറുകൾ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ അറേഞ്ച്മെന്റ്സ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. 6 മാസങ്ങൾ കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.