ബാലഭവനിലെ അവധിക്കാല പരിശീലനത്തിന് പതിവു തെറ്റിക്കാതെ ലക്ഷ്മിക്കുട്ടി എത്തി; കൂട്ടു കൂടി കുരുന്നുകൾ
![തൃശൂർ ജവാഹർ ബാലഭവനിൽ കുട്ടികൾക്കുള്ള അവധിക്കാല പരിശീലന പരിപാടിയിൽ ആനയെ എത്തിച്ചപ്പോൾ. കഴിഞ്ഞ 10 വർഷമായി തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന ആനയെ കൊണ്ടു വരാറുണ്ട്. ചിത്രം : മനോരമ തൃശൂർ ജവാഹർ ബാലഭവനിൽ കുട്ടികൾക്കുള്ള അവധിക്കാല പരിശീലന പരിപാടിയിൽ ആനയെ എത്തിച്ചപ്പോൾ. കഴിഞ്ഞ 10 വർഷമായി തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന ആനയെ കൊണ്ടു വരാറുണ്ട്. ചിത്രം : മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2022/4/13/thrissur-jawahar-bala-bhavan-children-summer-vacation-camp.jpg?w=1120&h=583)
Mail This Article
തൃശൂർ ∙ ജവാഹർ ബാലഭവനിലെ കുരുന്നുകളോട് കൂട്ടു കൂടാൻ പതിവ് പോലെ ലക്ഷ്മിക്കുട്ടിയെത്തി. ബാലഭവനിലെ അവധിക്കാല പരിശീലനത്തിന് കഴിഞ്ഞ 10 വർഷമായി തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന ആന വരാറുണ്ട്. ഉത്സവങ്ങൾക്കും മറ്റും കണ്ടിട്ടുണ്ടെങ്കിലും കുട്ടികളിൽ പലരും ആനയെ അടുത്ത് കാണുന്നത് ആദ്യമായി ആയിരുന്നു.
ഒന്നു തൊട്ടു നോക്കാൻ അടുത്തെത്തിയവരും കുറവല്ല. ഡോ.പി.ബി. ഗിരിദാസ് ആനയുടെ സവിശേഷതകളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. ആനയെ അറിയാൻ പരിപാടിയിൽ ബാലഭവൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പി.കൃഷ്ണൻകുട്ടി അധ്യക്ഷനായി. സി.ആർ. ദാസ്, കോലഴി നാരായണൻ, വി.മുരളി, എം.എൻ. വിനയകുമാർ, ജോയ് വർഗീസ്, പ്രിൻസിപ്പൽ ഇ.നാരായണി തുടങ്ങിയവർ പങ്കെടുത്തു.