ADVERTISEMENT

എൻജിനീയറിങ് ഉൾപ്പെടെയുള്ള സാങ്കേതിക കോഴ്സുകൾക്കുള്ള ഈ വർഷത്തെ അക്കാദമിക് കലണ്ടർ എഐസിടിഇ പുതുക്കി. ബിടെക് ഒന്നാംഘട്ട പ്രവേശനം പൂർത്തിയാക്കാൻ ഒക്ടോബർ 5 വരെയും രണ്ടാം ഘട്ടത്തിന് ഒക്ടോബർ 15 വരെയും സമയമുണ്ട്. ഒഴിവുകൾ നികത്താൻ ഒക്ടോബർ 20 വരെ കുട്ടികളെ പ്രവേശിപ്പിക്കാം. കോവിഡ് സാഹചര്യമനുസരിച്ച് അക്കാദമിക് കലണ്ടറിൽ ഇനിയും മാറ്റങ്ങളുണ്ടാകാമെന്നും എഐസിടിഇ അറിയിച്ചിട്ടുണ്ട്.

‌കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് (കീം) ഈ മാസം 16നു നടത്തേണ്ട അടിയന്തര സാഹചര്യം ഇതോടെ എല്ലാ അർഥത്തിലും ഒഴിവായി. കോവിഡ് സമൂഹവ്യാപനം സംബന്ധിച്ച ആശങ്കകൾ ഓരോ ദിവസവും വർധിച്ചുവരികയാണെങ്കിലും പരീക്ഷ നീട്ടിവയ്ക്കുന്നതു സംബന്ധിച്ച് കേരളത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പരീക്ഷ ഓഗസ്റ്റ് 10ന് അകം നടന്നാലും ഒന്നാംഘട്ട അലോട്മെന്റിന് ഓപ്ഷൻ ക്ഷണിച്ച് ഒക്ടോബർ 5ന് അകം പ്രവേശനം നടത്താൻ പ്രയാസം വരില്ല. കുട്ടികളും രക്ഷാകർത്താക്കളും ആശങ്കയുടെ മുൾമുനയിലുമാണ്.

  •  ബിടെക് ഒന്നാംഘട്ട പ്രവേശനം: ഒക്ടോബർ 5 വരെ സമയം
  •   കേരള എൻട്രൻസ് നീട്ടാൻ സാങ്കേതിക തടസ്സങ്ങളില്ല

എൻജിനീയറിങ് പ്രവേശനപരീക്ഷ: തീരുമാനം 2 ദിവസത്തിനകം

എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ തയാറെടുപ്പുകള്‍ പൂർത്തിയായെന്നും കോവിഡ് സാഹചര്യം വിലയിരുത്തി 2 ദിവസത്തിനുള്ളിൽ തുടർതീരുമാനം എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

16നു നടത്തുന്ന പരീക്ഷയുമായി മുന്നോട്ടുപോകാൻ കഴിഞ്ഞ ദിവസം അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. 

പ്രവേശനപരീക്ഷ ആവശ്യമില്ലെന്നും ഹയർസെക്കൻഡറി മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം മാനേജ്മെന്റുകൾ.

English Summary : AICTE revises academic calendar for technical courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com