ADVERTISEMENT

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മികച്ച മാനേജ്‌മെന്റ് പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ‘ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് – ഇൻഡോർ’ പ്ലസ്‌ടു ജയിച്ചവർക്കായി 2011 മുതൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാം നടത്തിവരുന്നു. www.iimidr.ac.in. 

 

2019, 2020, 2021 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണു പ്രവേശനം. പത്തിലും പന്ത്രണ്ടിലും 60 % മാർക്ക് നേടിയിരിക്കണം. ജനനം 2001 ഓഗസ്റ്റ് ഒന്നിനു‌ മുൻപാകരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 55 % മാർക്ക്; പ്രായം 5 വർഷം വരെ കൂടുതലാകാം. ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. മേയ് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പഠന ശേഷം ബിഎ (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെന്റ്), എംബിഎ ബിരുദങ്ങൾ ലഭിക്കും.

 

സിലക്‌ഷന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 14നു രണ്ടു മണിക്കൂർ അഭിരുചിപരീക്ഷയുണ്ട്. ചോദ്യങ്ങൾ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, വെർബൽ എബിലിറ്റി മേഖലകളിൽനിന്നാകും. ഒബ്‌ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം തെറ്റെങ്കിൽ നെഗറ്റീവ് മാർക്കുണ്ട്. ടെസ്റ്റിൽ മികവുള്ളവരെ ‘പഴ്സനൽ അസസ്മെന്റ്’ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കും. അഭിരുചിപരീക്ഷയ്ക്ക് 65, പഴ്സനൽ അസസ്മെന്റിന് 35 എന്ന ക്രമത്തിൽ വെയ്റ്റ് നൽകിയാണു സിലക്‌ഷൻ. 

 

മറ്റു 4 ഐഐഎമ്മുകളിലും പ്ലസ്ടുക്കാർക്കുള്ള ഇതേ പ്രോഗ്രാമുണ്ട്. വ്യവസ്ഥകളിൽ ചില വ്യത്യാസങ്ങളുണ്ടെന്നു മാത്രം. 

1) ഐഐഎം റോത്തക്ക് (ഹരിയാന), www.iimrohtak.ac.in : അപേക്ഷ മേയ് 4 വരെ. 

2) ഐഐഎം റാഞ്ചി, iimranchi.ac.in : ബിബിഎ–എംബിഎ. സിലക്‌ഷന്റെ ആദ്യഘട്ടത്തിൽ ഇൻ‍‍ഡോർ ഐഐഎമ്മിലെ അഭിരുചിപരീക്ഷയിലെയോ രാജ്യാന്തരപരീക്ഷയായ സാറ്റിലെയോ സ്കോർ നോക്കും. അപേക്ഷ ജൂൺ 30 വരെ. 

3) ഐഐഎം ജമ്മു, www.iimj.ac.in : പ്രാഥമിക സിലക്‌ഷൻ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന JIPMAT (ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്) വഴി. തീയതികൾ വൈകാതെ അറിയിക്കും. 

4) ഐഐഎം ബുദ്ധഗയ (ബിഹാർ), iimbg.ac.in : പ്രാഥമിക സിലക്‌ഷൻ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന JIPMAT വഴി. തീയതികൾ വൈകാതെ അറിയിക്കും.

English Summary: Five Year Integrated Programme in Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com