ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

‘നിംഹാൻസി’ൽ (NIMHANS : National Institute of Mental Health and Neuro Sciences, Hosur Road, Bengaluru. – 560029; ഫോൺ: 080 26995013; വെബ് : www.nimhans.ac.in; ഇ–മെയിൽ: admissions@nimhans.ac.in) പഠന ഗവേഷണങ്ങൾക്കു പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 25 വരെ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾക്കാണു മുൻതൂക്കം. മുഖ്യ പ്രോഗ്രാമുകളെപ്പറ്റിയുള്ള സൂചനകൾ കാണുക.

 

എ) പിഎച്ച്ഡി: ക്ലിനിക്കൽ സൈക്കോളജി, ന്യൂറോളജി, നഴ്സിങ് ഉൾപ്പെടെ 25 വിഷയങ്ങൾ.

ബി) എംഫിൽ: ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക് – 32 സീറ്റു വീതം.

സി) ഡിഎം: അഡിക്‌ഷൻ സൈക്യാട്രി, ന്യൂറോളജി അടക്കം 8 വിഷയങ്ങൾ

ഡി) എംസിഎച്ച് ന്യൂറോസർജറി (പോസ്റ്റ് എംഎസ് / ഡിഎൻബി)

ഇ) ‍പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: ചൈൽഡ് & അഡോളസന്റ് സൈക്യാട്രി, ജറിയാട്രിക് സൈക്യാട്രി, സ്ട്രോക് അടക്കം 31 പ്രോഗ്രാമുകൾ

എഫ്) ഫെലോഷിപ് കോഴ്സുകൾ: ക്ലിനിക്കൽ ന്യൂറോ–സൈക്കോളജി, കമ്യൂണിറ്റി മെന്റൽ ഹെൽത്ത് നഴ്സിങ് ഉൾപ്പെടെ 9 ശാഖകൾ

ജി) മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്

എച്ച്) എംഎസ്‍സി: ബയോസ്റ്റാറ്റിസ്റ്റിക്സ്, സൈക്യാട്രിക് നഴ്സിങ്, യോഗ തെറപ്പി (മെന്റൽ ഹെൽത്ത് & ന്യൂറോ–സയൻസസ്)

ഐ) ഡിപ്ലോമ: പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ബയോകെമിസ്ട്രി; പോസ്റ്റ് ബേസിക് നഴ്സിങ് ഇൻ ന്യൂറോ സയൻസസ് / സൈക്യാട്രിക് / മെന്റൽ ഹെൽത്ത് നഴ്സിങ്

 

ജെ) ബിഎസ്‌സി: അനസ്തീസിയ ടെക്നോളജി, നഴ്സിങ്, റേഡിയോഗ്രഫി, ക്ലിനിക്കൽ ന്യൂറോ ഫിസിയോളജി ടെക്നോളജി

കെ) സർട്ടിഫിക്കറ്റ് ഇൻ ന്യൂറോ പതോളജി ടെക്നോളജി

എൽ) എയിംസ് നടത്തുന്ന ഐഎൻഐ–സിഇറ്റി (ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് നാഷനൽ ഇംപോർടൻസ് – കംബൈൻഡ് എൻട്രൻസ് ടെസ്റ്റ്) വഴി സിലക്‌ഷൻ നൽകുന്ന പ്രോഗ്രാമുകൾ: എംഡി സൈക്യാട്രി, ഡിഎം ന്യൂറോളജി (പോസ്റ്റ്–എംബിബിഎസ്), എംസിഎച്ച് ന്യൂറോ–സർജറി.

 

ഒരാൾക്ക് 3 കോഴ്സുകൾക്കു വരെ അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷ ബെംഗളുരുവിൽ മാത്രം. സൂപ്പർ സ്പെഷ്യൽറ്റി, പിഎച്ച്ഡി, പോസ്റ്റ്–ഡോക്ടറൽ, പിജി എന്നിവയുടെ എൻട്രൻസ് മേയ് 12–14 തീയതികളിൽ. ബിഎസ്‌സി എൻട്രൻസ് ജൂലൈ 18ന്. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും എൻട്രൻസെഴുതാം. എംബിബിഎസ് യോഗ്യത തെളിയിക്കേണ്ടവർ 2021 ജൂലൈ ഒന്നിനകം ഇന്റേൺഷിപ് പൂർത്തിയാക്കണം.

 

ബിഎസ്‌സി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളുടെ അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗം 750 രൂപ. മറ്റു കോഴ്സുകൾക്ക് യഥാക്രമം 1500 / 1000 രൂപ. ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീയില്ല. ബിഎസ്‌സി കോഴ്സുകൾ ഓഗസ്റ്റ് രണ്ടിനു തുടങ്ങും; മറ്റു കോഴ്സുകൾ ജൂലൈ ഒന്നിനും. മിതമായ നിരക്കിൽ ഫീസ് നൽകിയാൽ മതി.

 

പ്രവേശനയോഗ്യത, ഫെലോഷിപ് തുകകൾ, കോഴ്സ് ദൈർഘ്യം, ഫീസ് നിരക്കുകൾ, ജന്മദേശം സംബന്ധിച്ച വ്യവസ്ഥകൾ, അപേക്ഷാരീതി മുതലായവയ്ക്കു പ്രോസ്പെക്ടസ് ന‌ോക്കാം.
 

English Summary : Admission In National Institute of Mental Health and Neuro-Sciences

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com