ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

എൽഡി ക്ലാർക്ക് തസ്തികയിലെ 10% ഒഴിവ് തസ്തികമാറ്റം വഴി നിയമനം ലഭിക്കേണ്ടവർക്കുള്ള റാങ്ക് ലിസ്റ്റിൽ (ലോ പെയ്ഡ് എംപ്ലോയീസ്) നിന്നാണു നികത്തുക. 1നും 100നും ഇടയിൽ 10, 20, 30, 40, 50, 60, 70, 80, 90, 100 എന്നിങ്ങനെ ക്രമനമ്പറുകളിൽ നിയമന ശുപാർശ എത്തുമ്പോഴാണു തസ്തികമാറ്റം വഴി  നിയമനത്തിന്റെ ഊഴമെത്തുന്നത്. ഇതോടൊപ്പം 100 ഒഴിവിൽ 3% ഒഴിവ് (ഇത് 4% ആക്കിയിട്ടുണ്ട്) ഭിന്നശേഷി വിഭാഗത്തിൽനിന്നു നികത്തും. അങ്ങനെ വരുമ്പോൾ 114 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് െചയ്യുമ്പോഴേ 50% സംവരണ ഊഴങ്ങളും 50% മെറിറ്റ് ഊഴങ്ങളും അടങ്ങിയ മെയിൻ റൊട്ടേഷന്റെ ഒരു സൈക്കിൾ പൂർത്തിയാകൂ. സർക്കാർ വകുപ്പുകളിലെ എൽഡി ക്ലാർക്ക് തസ്തികയുടെ 10% ഒഴിവ് വകുപ്പുതലത്തിൽതന്നെ സ്ഥാനക്കയറ്റം നൽകി നികത്തും. േശഷിക്കുന്നവയാണു പിഎസ്‌സിയിൽ റിപ്പോർട്ട് െചയ്യുക.

 

ആഗ്രഹിക്കുന്ന വകുപ്പ് കിട്ടില്ല 

റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ ഒന്നിച്ചെടുത്ത് 20ന്റെ യൂണിറ്റുകളാക്കി സംവരണക്രമം അനുസരിച്ച് അഡ്വൈസ് ലിസ്റ്റ് തയാറാക്കും. ഓരോ വകുപ്പിൽനിന്നും ഒഴിവു ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിൽ ആ വകുപ്പിലേക്ക് ഉദ്യോഗാർഥികളുടെ ലിസ്റ്റ് നൽകുകയാണു ചെയ്യുക. റാങ്ക് ലിസ്റ്റ് നിലവിൽ വന്നശേഷം ഓരോ ദിവസവും ലഭിക്കുന്ന ഒഴിവുകളെ തീയതിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം യൂണിറ്റുകളാക്കി സംവരണക്രമം പാലിച്ച് അഡ്വൈസ് ലിസ്റ്റ് തയാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്കു നൽകും. ഈ രീതിയിൽ നിയമന ശുപാർശ തയാറാക്കുന്നതിനാൽ ഉദ്യോഗാർഥി ആഗ്രഹിക്കുന്ന വകുപ്പിൽ നിയമനം ലഭിക്കണമെന്നില്ല. അർഹമായ വകുപ്പു മാത്രമേ ലഭിക്കൂ. 

 

സംവരണത്തിനും ക്രമം 

നിയമനാധികാരികൾ പലപ്പോഴായാണ് ഒഴിവു റിപ്പോർട്ട് ചെയ്യുക. ഒഴിവു ലഭിച്ച തീയതിയുടെ അടിസ്ഥാനത്തിൽ നിയമന ശുപാർശ ചെയ്യുന്നതുകൊണ്ട് ഉദ്യോഗാർഥിക്ക് അർഹമായ വകുപ്പു ലഭിക്കുമെങ്കിലും ചില വകുപ്പുകളിൽ ഭിന്നശേഷി വിഭാഗക്കാർ ഉൾപ്പെടെയുള്ളവർക്കു കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കാം. വകുപ്പുതലത്തിൽ കണക്കെടുത്ത് ഭിന്നശേഷി വിഭാഗത്തിന് എല്ലാ വകുപ്പിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിലല്ല നിലവിൽ ഒഴിവു റിപ്പോർട്ട് ചെയ്യുന്നത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് 10% സംവരണമുണ്ട്. കാലാകാലങ്ങളിൽ ഓരോ വകുപ്പിലും ഈ വിഭാഗക്കാരുടെ പ്രാതിനിധ്യത്തിന്റെ കണക്കെടുത്ത് കുറവു വന്നിട്ടുണ്ടെങ്കിൽ ഇവർക്കു മാത്രമായി സ്പെഷൽ റിക്രൂട്മെന്റ്  നടത്താറുണ്ട്. 

 

Content Summary : PSC Criteria For LDC Reservation

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com