ബിഗ് ക്യു ചാലഞ്ച്: സ്കൂൾതല മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം; റജിസ്ട്രേഷൻ തുടരുന്നു

Mail This Article
കേരളത്തിലെ സ്കൂൾ കുട്ടികൾക്കായുള്ള ഏറ്റവും വലിയ ക്വിസ് മത്സരം ആയ ബിഗ് ക്യു ചാലഞ്ചിന്റെ ആദ്യഘട്ടം തുടങ്ങുന്നു. സ്കൂൾ തല മത്സരത്തിനുള്ള ചോദ്യങ്ങളുടെ ലിങ്ക് സ്കൂളുകൾക്ക് അയച്ചുകഴിഞ്ഞു. റജിസ്റ്റർ ചെയ്ത ഇ–മെയിൽ വിലാസത്തിലാണു ലിങ്കുകൾ ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് സ്കൂൾ അധികൃതർ ഈ ലിങ്ക് ഷെയർ ചെയ്യണം. ലിങ്ക് വഴി ഓൺലൈനായി ഓരോ കുട്ടിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണു വേണ്ടത്. ഉത്തരങ്ങൾ ബിഗ് ക്യു ടീമിന് അപ്പപ്പോൾ ലഭിക്കും.
തുടർന്ന്, മത്സരഫലം അതതു സ്കൂൾ അധികൃതരെ അറിയിക്കും. ഇതിൽ നിന്നു 4 പേരെ സ്കൂളിനു നോമിനേറ്റ് ചെയ്യാം. ഇവർക്ക് രണ്ടു ടീം ആയി ജില്ലാ മത്സരത്തിൽ പങ്കെടുക്കാം.
9,10,11,12 ക്ലാസുകാർക്കാണ് മത്സരം. സംസ്ഥാനതലത്തിൽ ഒന്നാമതെത്തുന്ന ടീമിനു 3 ലക്ഷം രൂപ സമ്മാനം. രണ്ടാം സമ്മാനം 2 ലക്ഷം; മൂന്നാം സമ്മാനം ഒരു ലക്ഷം. ജില്ലാതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 7000, 5000, 3000 രൂപ വീതമാണു സമ്മാനം. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന ഓരോ ജില്ലയിലെയും 3 സ്കൂളുകൾക്ക് 5,000 രൂപ വീതം സമ്മാനമുണ്ട്.
സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണു ബിഗ് ക്യു ചാലഞ്ച്.
റജിസ്റ്റർ ചെയ്യാത്ത സ്കൂളുകളുടെ മേധാവികൾക്ക് താഴെയുള്ള വെബ്സൈറ്റിൽ ഇപ്പോഴും റജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക്: 9446003717
Content Summary : Manorama Big Q Challenge Quiz - Regsiter Now