മിടുക്കർക്ക് അവസരങ്ങളൊരുക്കി ജർമനി; സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം
Mail This Article
വിദേശപഠനം ഇന്ന് ശരാശരി മലയാളി വിദ്യാര്‍ഥിയുടെ സ്വപ്‌നമാണ്. എന്നാല്‍, ഇതിന് വേണ്ടി വരുന്ന ഭാരിച്ച ചെലവാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍,തികച്ചും സൗജന്യമായി ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനമൊരുക്കി വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുകയാണ് ജര്‍മനിയിലെ പൊതു സര്‍വകലാശാലകള്‍. മെക്കാനിക്കല്‍, സിവില്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, എയറോസ്‌പേസ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വിവിധ ശാഖകളിലെ എന്‍ജിനീയറിങ് കോഴ്‌സുകള്‍, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ബോട്ടണി, ബയോടെക്‌നോളജി, മൈക്രോബയോളജി, മാത്‌സ് എര്‍ത്ത് സയന്‍സസ് പോലുള്ള നാച്ചുറല്‍ സയന്‍സ് ആന്‍ഡ് ലൈഫ് സയന്‍സസ് കോഴ്‌സുകള്‍, ഐബിഎം, ബിസിനസ്, അഡ്‌മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്, അക്കൗണ്ടിങ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് പോലുള്ള ബിസിനസ് സംബന്ധ കോഴ്‌സുകള്‍, ഇംഗ്ലിഷ്, സംസ്‌കൃതം, അറബിക് പോലുള്ള ഭാഷാ കോഴ്‌സുകള്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ എന്നിങ്ങനെ വ്യത്യസ്‌ത വിഷയങ്ങളില്‍ ജർമനിയില്‍ പഠനാവസരങ്ങളുണ്ട്. പൊതു സര്‍വകലാശാലകള്‍ക്കു പുറമേ വിദ്യാര്‍ഥികള്‍ക്ക് 4.75 ലക്ഷം രൂപയൊക്കെ പ്രതിവര്‍ഷം ഫീസ് നല്‍കി പഠിക്കാവുന്ന ജര്‍മന്‍ സ്റ്റേറ്റ് അക്രഡിറ്റേഷനുള്ള സ്വകാര്യ സര്‍വകലാശാലകളുമുണ്ട്.
നഴ്‌സുമാര്‍ക്ക് ഭാഷാ പരിശീലനത്തിനൊപ്പം സൗജന്യമായി ഡയറക്ട് വര്‍ക്ക് പെര്‍മിറ്റും സാന്റാ മോണിക്ക ലഭ്യമാക്കുന്നുണ്ട്. ട്രെയിനിങ്ങിന് ചെലവാക്കുന്ന ഫീസ് പിന്നീട് തിരികെ ലഭിക്കും. ഭാഷാ പരിശീലന കാലയളവില്‍ 40,000 രൂപ വരെ സ്റ്റൈപ്പന്‍ഡും ഫ്ലൈളറ്റിനുള്ള തുകയും ഏജന്‍സി ലഭ്യമാക്കും. ബി1 ജർമന്‍ ഭാഷ ലെവല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മോക്ക് ഇന്റര്‍വ്യൂകളും എംപ്ലോയര്‍ ഇന്റര്‍വ്യൂ പരിശീലനവും നല്‍കും. 2,800 മുതല്‍ 3,800 യൂറോ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്ന സാലറി പാക്കേജ്. കുടുംബത്തെ ജർമനിയില്‍ എത്തിക്കാനുള്ള സഹായവും ലഭ്യമാക്കുന്നതാണ്.
ഇന്ത്യയില്‍നിന്നുള്ള യോഗ്യരായ ഡോക്ടര്‍മാരെ ജർമനിയില്‍ എത്തിക്കാനുള്ള ഡോക്ടേഴ്‌സ് റിക്രൂട്മെന്റ് ആന്‍ഡ് ട്രെയ്‌നിങ് പ്രോഗ്രാമും സാന്റാ മോണിക്കയുടെ പ്രത്യേകതയാണ്. കുറഞ്ഞത് ബി2 ജർമന്‍ ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റ് യോഗ്യത പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് കൃത്യമായ മാർഗനിര്‍ദ്ദേശം നല്‍കി അവര്‍ക്ക് ജർമനിയില്‍ ഫുള്‍ മെഡിക്കല്‍ ലൈസന്‍സ് തരപ്പെടുന്നതാണ് പദ്ധതി. 16 ഡി വീസയുമായി എത്തുന്ന ഈ ഡോക്ടര്‍മാര്‍ക്ക് രണ്ടു ഘട്ടങ്ങളായുള്ള ഒരു വര്‍ഷ ട്രെയ്‌നിങ് നല്‍കുന്നു. സി1 എഫ്‌എസ്‌പി (മെഡിക്കല്‍ ലാംഗ്വേജ്) കോഴ്‌സിനു ശേഷം എപ്രോബേഷന്‍ എക്‌സാം പ്രിപ്പറേഷന്‍ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയാല്‍ പിന്നീട് ഈ ഡോക്ടര്‍മാര്‍ക്ക് ജർമനിയില്‍ റജിസ്‌റ്റേഡ് ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ബിരുദം കഴിഞ്ഞ് ജർമന്‍ ഭാഷ നിര്‍ബന്ധമില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരവും സാന്റാ മോണിക്ക ഒരുക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സാന്റാ മോണിക്കയില്‍ തന്നെ മികച്ച ജർമൻ ഭാഷ പഠനത്തിന് ശേഷം ഫീസില്ലാത ജർമനിയില്‍ ഉപരിപഠനം നടത്താനുള്ള അവസരവും തുറന്നിടുന്നു.
സാന്റാമോണിക്ക മലയാള മനോരമയുമായി സഹകരിച്ചു നടത്തുന്ന എജ്യുക്കേഷൻ ഫെയറിൽ ജർമനിയിലെ പഠനാവസരങ്ങൾ അടുത്തറിയാനും വിദഗ്ധരുമായി സംസാരിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. നവംബർ 16 മുതൽ തുടങ്ങുന്ന ജർമൻ എജ്യുക്കേഷൻ എക്സ്പോ; കൊച്ചി, കോട്ടയം, തിരുവല്ല, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 7 വേദികളിലായാണ് നടക്കുന്നത്. എജ്യുക്കേഷൻ ഫെയറിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യാൻ 0484–4150999, 9645222999 എന്നീ നമ്പറുകളിൽ വിളിക്കാം. വിദഗ്ധരോട് സംസാരിക്കാൻ ടൈം സ്ലോട്ടുകൾ മൂൻകൂട്ടി ബുക്ക് ചെയ്യാൻ താഴെ കൊടുത്ത ഫോം പൂരിപ്പിക്കുക.
https://www.overseaseducationexpo.com/
ജർമനിയിലെ പഠനസാധ്യതകളെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക