ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ന്യൂഡൽഹി ∙ കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 17. https://ssc.nic.in

 

ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവും പ്രതീക്ഷിക്കുന്നു. കേരളത്തിൽ 279 ഒഴിവ്. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണു മൾട്ടി ടാസ്കിങ്. യോഗ്യത: എസ്‌എസ്‌എൽസി ജയം / തുല്യ യോഗ്യത.

Read also : എൽഐസിയിൽ അസി.അഡ്‌മിൻ ഓഫിസർ ആകാം...

പ്രായം: ഹവിൽദാർ (സിബിഐസി):18–27, ഹവിൽദാർ (സിബിഎൻ), എംടിഎസ്: 18–25. അർഹർക്ക് ഇളവുണ്ട്.

രണ്ടു ഘട്ടം എഴുത്തുപരീക്ഷയും ഹവിൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത / ശാരീരിക അളവെടുപ്പ് പരീക്ഷയുമുണ്ട്. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ. അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല.

 

Content Summary : SSC MTS Havaldar Recruitment 2023

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com