ADVERTISEMENT

മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയതോടെയാണ് ഗുണ കേവിന്റെ പ്രത്യേകതകൾ പുറംലോകം അറിയുന്നത്. ഇതുപോലെ യുഎസിലെ ഏറ്റവും ആഴം കൂടിയ ഗർത്തങ്ങളിലൊന്നായ വാക്കർ കൗണ്ടിയിലെ എലിസൺസ് ഗുഹയെക്കുറിച്ച് ആളുകൾ ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. 2022ൽ പുറത്തിറങ്ങിയ ഒരു യൂട്യൂബ് വിഡിയോയാണ് ഇതിനുപിന്നിൽ. അതിദുർഘടമായ ഗുഹയുടെ അകത്തെ അത്ഭുത കാഴ്ചകൾ ഗോപ്രോയിൽ മനോഹരമായി പകർത്തുന്നതാണ് വിഡിയോ.

യുഎസില്‍ നിരവധി ഗർത്തങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ആഴമേറിയ ഫ്രീ ഫാൾ പിറ്റാണിത്. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഏതാണ്ട് രണ്ട് മടങ്ങ് വലുപ്പമുണ്ട് ഈ ഗർത്തത്തിന്. ഹൊറർ സിനിമയിൽ കാണുന്നപോലെയാണ് ഇവയുടെ അകം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 586 അടി ആഴത്തിലേക്ക് ക്യാമറ താഴ്ത്തിയാണ് ചിത്രീകരണം. ആക്ഷൻ അഡ്വഞ്ചർ ട്വിൻസ് എന്ന യൂട്യൂബ് ചാനലിലൂടെ നേറ്റും ബെന്നും ചേർന്ന് 2022 ഡിസംബറിലാണ് വിഡിയോ ചിത്രീകരിച്ചത്. 10 മിനിറ്റ് വിഡിയോയ്ക്ക് വേണ്ടി 12 മണിക്കൂറോളമാണ് ഇവർ ഷൂട്ട് ചെയ്തത്.

ചെറിയൊരു പാറയിടുക്കിൽ ഇറങ്ങിയ ഇരുവരും പതുക്കെ ഗോപ്രോ ഗർത്തത്തിലേക്ക് ഇറക്കുകയായിരുന്നു. കുത്തനെയല്ലാത്തതിനാൽ പതുക്കെയാണ് ക്യാമറ താഴേക്കെത്തിച്ചത്. ക്യാമറ പോകുന്ന വഴിയിലെ പാറക്കെട്ടുകളെല്ലാം മിനുസമുള്ളതായി കാണാം. ഏറ്റവും അടിയിൽ വളരെ വിശാലമായ ചെറുകല്ലുകളോടെ നിരപ്പായ പ്രദേശമാണ് കാണാനാവുക. മുകളിൽനിന്ന് വെള്ളം വീഴുന്നതും വിഡിയോയിൽ വ്യക്തമാണ്.

English Summary:

Unveiling Ellison's Cave: Deepest Free Fall Pit in the US Captured in Breathtaking GoPro Footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com