ADVERTISEMENT

താലോടാൻ ശ്രമിച്ച വിനോദ സഞ്ചാരിയെ ഓടിച്ചിട്ട് ആക്രമിച്ച് കംഗാരു. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. സിഡ്നിയിലെ കംഗാരും താഴ്‌വരയിൽ‍‍‍‍ വിശ്രമിച്ചിരുന്ന കംഗാരുവിനെയാണ് ഷക്കീല എന്ന യുവതി തൊടാൻ ശ്രമിച്ചത്. യുവതി തൊടാൻ ശ്രമിച്ചതും കംഗാരു തിരിഞ്ഞ് നോക്കി. 

 

ഒട്ടും പ്രതീക്ഷിക്കാതെ കംഗാരു യുവതിക്ക് നേരെ തിരിയുകയായിരുന്നു. ഓടി രക്ഷപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. പുല്‍മേട്ടില്‍ തട്ടി വീണതോടെ കംഗാരു യുവതിയെ ചവിട്ടിയാണ് ദേഷ്യം തീർത്തത്. യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്. തലനാരിഴയ്ക്കാണ് യുവതിക്ക് ജീവൻ തിരിച്ചുകിട്ടിയത്. യുവതിയുടെ ദേഹത്ത് വീണ്ടും വീണ്ടും കംഗാരു ചാടി ചവിട്ടുന്നത് ദൃശ്യത്തിൽ കാണാം

 

കംഗാരുവിന്‍റെ കാല്‍ നഖം കൊണ്ടതടക്കമുള്ള പരുക്കുകള്‍ യുവതിയുടെ ശരീരത്തിലുണ്ട്. 100 വര്‍ഷങ്ങള്‍ക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ കംഗാരു ആക്രമണമാണിതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ പീറ്റര്‍ ഈഡ്സ് എന്ന 77കാരന്‍ പശ്ചിമ ഓസ്ട്രേലിയയില്‍ കംഗാരുവിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

 

English Summary: Wild kangaroo attacks female tourist after she tries patting the animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com