കിയ സെൽറ്റോസ്, ഹ്യുണ്ടേയ് ക്രേറ്റ എന്നിവയോട് മത്സരിക്കാൻ ഹോണ്ട ഇഡഡ് ആർ–വി
Mail This Article
പുതിയ മിഡ് സൈസ് എസ്‌യുവിയുമായി ഹോണ്ട എത്തുന്നു. ഏഷ്യ, ഓഷ്യാന വിപണികളെ ലക്ഷ്യം വച്ച് ഹോണ്ട വികസിപ്പിക്കുന്ന പുതിയ എസ‍്‌യുവിയുടെ പേര് ഇസഡ് ആർ–വി എന്നായിരിക്കും. രാജ്യാന്തര വിപണിയിൽ ടൊയോട്ട റെയ്സ്, സുസുക്കി ജിംനി എന്നീ വാഹനങ്ങളോട് മത്സരിക്കുന്ന എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തിയാൽ കിയ സെൽറ്റോസ്, ഹ്യുണ്ടേയ് ക്രേറ്റ എന്നിവ ഉൾപ്പെടുന്ന സെഗ്‌മെന്റിൽ കിടമത്സരത്തിന് കടുപ്പമേറും.
പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളിൽ ഇഡഡ് ആർ–വി വിപണിയിലെത്തും. എന്നാൽ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിടിട്ടില്ല. ഇതു കൂടാതെ ഏഷ്യൻ വിപണിക്കായി നാലുമീറ്ററിൽ താഴെ നീളമുള്ള ചെറു എസ്‍യുവിയും ഹോണ്ട അടുത്ത വർഷം വിപണിയിലെത്തിക്കും. ഇന്ത്യൻ വിപണിയിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടേയ് ക്രേറ്റ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനാണ് കോംപാക്റ്റ് എസ്‌യുവി എത്തുന്നത്.
English Summary: Honda New SUV ZR-V