ജാഗ്വറിന്റെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ്‍യുവി ജാഗ്വർ ഐ-പേസ് ഇന്ത്യൻ വിപണിയിലേക്ക്

Mail This Article
ജ്വാഗറിന്റെ ആദ്യ ഇലക്ട്രിക് എസ്‍യുവി ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക്. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ്‌യുവിയുടെ ആദ്യ യൂണിറ്റ് മുംബൈയിൽ എത്തി.
ഇന്ത്യയിലെത്തിയ ആദ്യ ജാഗ്വർ ഐ പേസിന്റെ ചിത്രം പങ്ക് വെയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐ പേസ് ജാഗ്വറിന്റെ ഇന്ത്യയിലെ വളർച്ചയിൽ നാഴികകല്ലായി മാറുമെന്നുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ജാഗ്വർ ലാൻറ് റോവർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡൻറുമായ രോഹിത് സൂരി അറിയിച്ചത്. 90 കിലോവാട്ട് ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന കാറിന് 294 കിലോവാട്ട് പവറും 696 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 4.8 സെക്കന്റ് മാത്രം മതി വാഹനത്തിന്.
English Sumamry: Jaguar I-Pace Lands On Indian Shores